Dubai Covid 19 രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമായി എന്ന പരാമർശത്തിന് Israel ഔദ്യോഗികമായി മാപ്പ് പറഞ്ഞു
ഇസ്രായേലിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചത് ദുബായ് സന്ദർശിച്ചത് കാരണം ആണെന്ന ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥയുടെ പാരാമർശത്തിന് ഇസ്രായേൽ ഔദ്യോഗികമായി മാപ്പ് ചോദിച്ചു. ഇസ്രേയൽ ആരോഗ്യ മന്ത്രാലയത്തിന്റെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെന്റ് മേധാവിയായ ഷാരോൺ അൽറോയ്-പ്രീസ് നടത്തിയ പരാമർശമാണ് വിവാദമായത്.
Dubai: ഇസ്രായേലിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചത് ദുബായ് സന്ദർശിച്ചത് കാരണം ആണെന്ന ഇസ്രായേൽ (Israel) ഉന്നത ഉദ്യോഗസ്ഥയുടെ പാരാമർശത്തിന് ഇസ്രായേൽ ഔദ്യോഗികമായി മാപ്പ് ചോദിച്ചു.
ഇസ്രേയൽ ആരോഗ്യ മന്ത്രാലയത്തിന്റെ (Health Ministry)പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെന്റ് മേധാവിയായ ഷാരോൺ അൽറോയ്-പ്രീസ് നടത്തിയ പരാമർശമാണ് വിവാദമായത്. യുഎഇയുമായുള്ള (UAE)പ്രശ്നങ്ങൾ അവസാനിപ്പിച്ച് യാത്ര വിലക്ക് മാറ്റിയതിന് ശേഷം ഇസ്രേയലിൽ കൂടുതൽ കോവിഡ് രോഗബാധിതരുണ്ടായെന്നും "സമാധാനത്തിന്റെ 2 ആഴ്ചയിൽ 70 വർഷത്തെ യുദാഹത്തിൽ മരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ മരിച്ചു" എന്ന് പ്രീസ് പറഞ്ഞു.
ALSO READ: Oman:സ്വദേശിവത്കരണം ശക്തമാക്കി ഒമാന്‍, പ്രവാസി Work permit ഫീസ് കുത്തനെ ഉയര്‍ത്തി
യുഎഇയും (UAE) ഇസ്രയേലും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ച് കൊണ്ടുള്ള സമാധാന കരാറിന് ശേഷം വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ചിരുന്നു. അതിന് മാസങ്ങൾക്ക് ശേഷമാണ് ഈ വിവാദ പരാമർശം നടത്തിയത്. ഇസ്രേയൽ ചാനലുകൾ ഇത് ഒരു തമാശയാണ് എന്ന രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ പരാമർശത്തിൽ കഴമ്പില്ല എന്ന സത്യാവസ്ഥ മനസിലാക്കിയതിനെ തുടർന്ന് ഇസ്രേയൽ പ്രധാന മന്ത്രിയുടെ (Israel Prime Minister) ഓഫീസ് യുഎഇയോട് മാപ്പ് ചോദിക്കുകയായിരുന്നു.
ALSO READ: UAE: യാത്രാ ചട്ടങ്ങളില്‍ മാറ്റം, RT-PCR Test സമയപരിധി കുറച്ചു
ഇസ്രേയൽ യുഎഇയിൽ എംബസ്സി (Embassy) തുറന്ന ശേഷം നിരവധി ഇസ്രേയേലുകാരാണ് യുഎഇ സന്ദർശിച്ചത്. കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് വാക്‌സിനേഷൻ (Vaccination)ക്യാമ്പയ്‌ൻ നടത്തുന്നത് വരെ വിമാനത്താവളം അടച്ചിടുന്നു എന്ന അറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...