UAE: മലയാളി യുവാവ് യുഎഇയിൽ കൊല്ലപ്പെട്ടു
ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ വിഷ്ണു ചെന്ന് അകപ്പെടുകയും അതിനിടയിൽ നിന്നും അടിയേറ്റ് കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഷാർജ: യുഎഇയിൽ താമസ സ്ഥലത്ത് ഉണ്ടായ സംഘർഷത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിയായ ടിവി വിഷ്ണുവാണ് മരിച്ചത്. 29 വയസായിരുന്നു.
ഷാർജയിൽ (Sharjah) ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ വിഷ്ണു ചെന്ന് അകപ്പെടുകയും അതിനിടയിൽ നിന്നും അടിയേറ്റ് കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Also Read: UAE: പ്രവാസി മലയാളിക്ക് യുഎഇയിൽ ഏഴുകോടി രൂപയുടെ സമ്മാനം
ഷാർജയിൽ (Sharjah) സലൂൺ ജീവനക്കാരനായിരുന്നു വിഷ്ണു. ഇന്നലെ വിഷ്ണുവിന് ഓഫ് ദിവസമായിരുന്നതിനാൽ ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ സംശയമുള്ള ചിലരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.
എന്നാൽ വിഷ്ണുവും ആഫ്രിക്കൻ സ്വദേശികളും തമ്മിലുള്ള തർക്കത്തിനിടയിലുണ്ടായ സംഘർഷമാണ് മരണത്തിന് കാരണമെന്നും റിപ്പോർട്ട് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...