Abu Dhabi ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുത്തു

Numbeo's ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് പ്രകാരം ഇത് തുടർച്ചയായി അഞ്ചാം തവണയാണ് അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കുന്നത്.  431 നഗരങ്ങളെ തോൽപ്പിച്ചാണ് അബുദാബി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 04:22 PM IST
  • Numbeo's ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് പ്രകാരം ഇത് തുടർച്ചയായി അഞ്ചാം തവണയാണ് അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കുന്നത്.
  • 431 നഗരങ്ങളെ തോൽപ്പിച്ചാണ് അബുദാബി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്
  • ലോകത്തിൽ അക്രമ സംഭവങ്ങൾ ഏറ്റവും കുറച്ച് നടക്കുന്ന നഗരം കൂടിയാണ് അബുദാബി.
  • ദുബായിയ്ക്കും ഷാർജയ്ക്കും ആദ്യ പത്ത് നഗരങ്ങളിൽ ഒന്നായി സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്
Abu Dhabi ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുത്തു

Abu Dhabi: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബിയെ തെരഞ്ഞെടുത്തു. താമസക്കാരുടെയും വിനോദ സഞ്ചാരികളുടെയും കൂട്ടായ അഭിപ്രായമാണിത്.  ലോകത്തിലെ ജീവിത ചിലവുകളുടെ കണക്ക് സൂക്ഷിക്കുന്ന ഏറ്റവും വലിയ ഡാറ്റാബേസായ Numbeo's Quality of Life index ആണ് ഇതിന്റെ തെളിവ്.

Numbeo's ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് പ്രകാരം ഇത് തുടർച്ചയായി അഞ്ചാം തവണയാണ് Abu Dhabiയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കുന്നത്. 431 നഗരങ്ങളെ തോൽപ്പിച്ചാണ് അബുദാബി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 88.46 ശതമാനമായിരുന്നു അബുദാബിയുടെ സ്കോർ.

ALSO READ: UAE: കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു, വാഹനമോടിക്കുന്നതിനിടെ ദൃശ്യം പകര്‍ത്തുന്നവര്‍ക്ക് കനത്ത പിഴ

അബുദാബി Police കമാൻഡർ ഇൻ ചീഫ് ആയ ഫാരിസ് അൽ മസ്രൂയി അബുദാബി മീഡിയ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സന്തോഷം പങ്ക് വെച്ചിരുന്നു. "ഇത് അബുദാബി നൽകുന്ന സുരക്ഷിതത്വത്തിന്റെ തെളിവാണെന്ന് "  അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

ALSO READ: Covid Vaccine: Dubai Pfizer Vaccine കുത്തിവെയ്പ്പ് മാറ്റിവെച്ചു

സുരക്ഷിതത്വത്തിന് 88.5 ശതമാനം സ്കോർ നേടിയ അബുദാബി , അക്രമ സംഭവങ്ങൾ സംബന്ധിച്ച സ്കെയിലിൽ നേടിയത് 11.5 ശതമാനം മാത്രമാണ്. അതായത് ലോകത്തിൽ Crime ഏറ്റവും കുറച്ച് നടക്കുന്ന നഗരം കൂടിയാണ് അബുദാബി. 

അതേസമയം Dubai-ക്കും ഷാർജയ്ക്കും ആദ്യ പത്ത് നഗരങ്ങളിൽ ഒന്നായി സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദുബായിക്ക് 83.49 ശതമാനം സ്കോറും ഷാർജയ്ക്ക് 83.59 ശതമാനം സ്‌കോറുമാണ് നേടാൻ കഴിഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News