കുവൈത്ത്: രണ്ട് സ്ത്രീ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിമാനം വൈകിയാതായി റിപ്പോർട്ട്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലായിരുന്നു സം​ഭ​വം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ


ബാങ്കോക്കിൽ നിന്നും മടങ്ങുകയായിരുന്ന കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ചില യാത്രക്കാർ തമ്മിലുള്ള തർക്കം മൂലമാണ് വിമാനം വൈകിയതെന്ന് കുവൈത്ത് എയർവേയ്‌സ് കമ്പനി വ്യക്തമാക്കി. യാ​ത്ര​ക്കാ​ർ ത​മ്മി​ലുണ്ടായ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന​തി​ന് ശേ​ഷം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു എന്നാണ് റിപ്പോർട്ട്.


Also Read: 4 ദിവസങ്ങൾക്ക് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപാരധനം ഒപ്പം പുരോഗതിയും!


വി​മാ​ന​ത്തി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വ​ഴ​ക്ക് നി​യ​മ ​ന​ട​പ​ടി​ക്കും കാ​ര​ണ​മാ​യിട്ടുണ്ട്. വി​മാ​ന​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് വാക്കേറ്റത്തിലുൾപ്പെട്ട ര​ണ്ട് സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്.  അതേസമയം വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​ണ് പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് വ്യക്തമാക്കി. 


Also Read: 9 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും സ്ഥാനക്കയറ്റവും പ്രശസ്തിയും


മാത്രമല്ല നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അറിയിച്ചു. യാത്രക്കാരുടെയും വിമാനത്തിൻറെയും സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാരണം ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങാനുള്ള തീരുമാനം എടുക്കുകയായിരുന്നുവെന്നും കുവൈത്ത് എയർവേയ്സ് അധികൃതർ അറിയിച്ചു.  യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് യാ​ത്ര​യി​ൽ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അധികൃതർ നിർദ്ദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്