കുവൈത്ത്: കുവൈത്തിൽ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് അഞ്ചു ദിവസമാണ് അവധി ലഭിക്കുന്നത്. ഈ തീരുമാനം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ മക്കയിൽ പിടിയിൽ


അവധി ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ്. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുകയെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. 


Also Read: ശനിയുടെ രാശിയിൽ ധനശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പണം പ്രശസ്തി സ്ഥാനം!


 


ഇതിനിടയിൽ സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാലു ദിവസത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.  സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധി ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ വ്യക്തമാക്കിയിരിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.