Kuwait: പ്രതിദിന Covid രോഗികളുടെ എണ്ണം കൂടുന്നു, നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം
പ്രതിദിന Covid രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ Kuwit.. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുവാന്‍ ആരോഗ്യ മന്ത്രാലയം ശിപാര്‍ശ ചെയ്തു.
Kuwait City: പ്രതിദിന Covid രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ Kuwit.. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുവാന്‍ ആരോഗ്യ മന്ത്രാലയം ശിപാര്‍ശ ചെയ്തു.
Covid Delta Variant കുവൈത്തിലും കണ്ടെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിയ്ക്കുന്നത്.
വാണിജ്യ സമുച്ചയങ്ങളുടെയും റസ്റ്റോറന്റുകളുടെയും പ്രവര്‍ത്തന സമയം നീട്ടരുതെന്നും കൂടുതല്‍ കടുത്ത ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്. കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുന്നത് വരെ ഈ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കോവിഡിനെ അതിജീവിക്കാന്‍ പൂര്‍ണ്ണ വാക്സിനേഷന്‍ അനിവാര്യമാണ് എന്ന വസ്തുത മുന്‍ നിര്‍ത്തി പ്രതിരോധ കുത്തിവയ്പ്പ് കൂടുതല്‍ വ്യപകമാക്കുകയാണ് ആരോഗ്യ മന്ത്രാലയം. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായി വരികയാണ്.
Also Read: Covid Delta Variant:കുവൈറ്റിലും കോവിഡ് ഡെൽറ്റ വകഭേദം, അതീവ ജാഗ്രതയിൽ രാജ്യം
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുന്‍പായി 12നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും. കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിനാണ് നല്‍കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA