Death after Vaccination: Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു, പ്രത്യേക നിര്‍ദ്ദേശം പുറത്തിറക്കി Covid Pannel

Covid വാക്‌സിന്‍റെ പാര്‍ശ്വഫലത്തെത്തുടര്‍ന്നുള്ള  ആദ്യ  മരണം  രാജ്യത്ത് സ്ഥിരീകരിച്ചു.  വാക്‌സിന്‍റെ  ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയായ   Adverse Event Following Immunisation (AEFI) ആണ് മരണം സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2021, 08:55 PM IST
  • Covid വാക്‌സിന്‍റെ പാര്‍ശ്വഫലത്തെത്തുടര്‍ന്നുള്ള ആദ്യ മരണം രാജ്യത്ത് സ്ഥിരീകരിച്ചു.
  • വാക്‌സിന്‍റെ ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയായ Adverse Event Following Immunisation (AEFI)ആണ് മരണം സ്ഥിരീകരിച്ചത്.
  • 68 കാരനാണ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ മരിച്ചത്. 2021 മാര്‍ച്ച് 8നായിരുന്നു ഇദ്ദേഹം Covishield വാക്‌സിന്‍ സ്വീകരിച്ചത്.
Death after Vaccination: Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത്  ആദ്യ  മരണം  സ്ഥിരീകരിച്ചു,  പ്രത്യേക നിര്‍ദ്ദേശം പുറത്തിറക്കി  Covid Pannel

New Delhi: Covid വാക്‌സിന്‍റെ പാര്‍ശ്വഫലത്തെത്തുടര്‍ന്നുള്ള  ആദ്യ  മരണം  രാജ്യത്ത് സ്ഥിരീകരിച്ചു.  വാക്‌സിന്‍റെ  ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയായ   Adverse Event Following Immunisation (AEFI) ആണ് മരണം സ്ഥിരീകരിച്ചത്. 

68 കാരനാണ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ മരിച്ചത്. 2021 മാര്‍ച്ച്  8നായിരുന്നു ഇദ്ദേഹം  Covishield വാക്‌സിന്‍  സ്വീകരിച്ചത്.   

Covid വാക്‌സിന്‍റെ ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതി ഇതിനായി   31 കേസുകള്‍ പഠനവിധേയമാക്കിയിരുന്നു.  2021 മാര്‍ച്ച് 8ന് മരിച്ച 68കാരന്‍റെ മരണം അനഫെലാക്‌സിസ്  (anaphylaxis - severe allergic reaction) മൂലമാണെന്നാണ് സ്ഥിരീകരിച്ചത്.

വാക്‌സിന്‍ പാര്‍ശ്വഫലത്ത് തുടര്‍ന്ന് രാജ്യത്ത് സംഭവിച്ച ഏക മരണം ഇതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കമ്മിറ്റി അദ്ധ്യക്ഷന്‍  ഡോക്ടര്‍ എന്‍.കെ. അറോറ അറിയിച്ചു. അതേസമയം,  വാക്‌സിനുമായി ബന്ധപ്പെട്ട് മൂന്ന് മരണം  ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് കേന്ദ്ര സമിതി സ്ഥിരീകരിച്ചിട്ടുള്ളത്.

Also Read: Kerala Unlock : ബിവറേജുകളും ബാറുകളും തുറക്കും, നാളെ കഴിഞ്ഞുള്ള ലോക്ഡൗൺ ഇളവുകൾ ഇങ്ങനെ

വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ 31 മരണങ്ങളെ കുറിച്ചാണ് സിമിതി പഠനം നടത്തിയത്. ഇതില്‍ 18 പേരുടെ മരണം യാദൃച്ഛികമാണെന്നാണ് സമിതി നല്‍കുന്ന റിപ്പോര്‍ട്ട്. കൂടാതെ,  7  പേരുടെ   മരണകാരണം വ്യക്തമല്ലെന്നും സമിതി പറയുന്നു. ചില കേസുകള്‍ കൂടുതല്‍  പഠന വിധേയമാക്കേണ്ടതുണ്ടെന്നും  സമിതി ചൂണ്ടിക്കാട്ടി. 

Also read: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 12,000ത്തിൽ അധികം കോവിഡ് കേസുകൾ, പക്ഷെ മരണ നിരക്ക് 170ന് അരികിൽ

അതേസമയം,  വാക്‌സിന്‍ സ്വീകരിച്ച രണ്ട് യുവാക്കള്‍ക്ക് കൂടി അനഫെലാക്‌സിസ്  (anaphylaxis) സ്ഥിരീകരിച്ചുവെങ്കിലും  അവര്‍ സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം,  Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത്  ആദ്യ  മരണം  സ്ഥിരീകരിച്ചതോടെ  പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുകയാണ്   Covid Pannel. Covid Vaccine എടുത്തശേഷം അര മണിക്കൂര്‍ വാക്സിനേഷന്‍ സെന്‍ററില്‍ തന്നെ ചിലവഴിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം  അടിയന്തിര വൈദ്യ സഹായം തേടണമെന്നും  National Technical Advisory Group on Immunization (NTAGI) കര്‍ശന നിര്‍ദ്ദേശം  പുറപ്പെടുവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News