കുവൈത്ത്: ഡ്രൈവി൦ഗ് ലൈസന്‍സ് ഇനി ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈസന്‍സ് അനുവദിക്കുന്നതും പുതുക്കുന്നതും ഇനി ഓണ്‍ലൈന്‍ വഴി സാധ്യമാകും. ആദ്യഘട്ടത്തില്‍ ഈ സംവിധാനം സ്വദേശികള്‍ക്ക് മാത്രമായിരിക്കും ലഭ്യമാകുക. ക്രമേണ വിദേശികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം ജീവനക്കാര്‍ക്കു ഇതു സംബന്ധിച്ച് പരിശീലനം നല്‍കിത്തുടങ്ങി.


സിവില്‍ ഐഡിക്ക് വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നതിനും പുതുക്കി നല്‍കുന്നതിനും സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി സ്വീകരിച്ചിട്ടുള്ള സംവിധാനത്തിന് തുല്യമായിരിക്കും ഡ്രൈവി൦ഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള സംവിധാനവും. ആദ്യഘട്ടം 2 മാസത്തിനുള്ളില്‍ നിലവില്‍ വരും.


ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറല്ലയുടെ നിര്‍ദേശാനുസരണമാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. സ്മാര്‍ട്ട് ഡ്രൈവി൦ഗ് ലൈസന്‍സ് വിതരണം സംബന്ധിച്ച് പോളണ്ടിലെ കമ്പനിയുമായി മന്ത്രാലയം നേരത്തെ ധാരണയില്‍ എത്തിയിരുന്നു. രാജ്യാന്തര തലത്തില്‍ ഈ മേഖലയില്‍ അംഗീകാരമുള്ളതാണ് കമ്പനി.