കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചതായി അമീരി കോടതി അറിയിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ശൈഖ് നവാഫ് ചികിത്സിയിലായിരുന്നു. കുവൈത്തിന്റെ 16-ാമത് അമീറായിരുന്നു ശൈഖ് നവാഫ്. 2020ലാണ് ശൈഖ് നവാഫ്, ശൈഖ് സബാഹ് അൽ അഹ്മദ് അൽ സഭയുടെ മരണത്തിന് ശേഷം കുവൈത്തിന്റെ അമീറായി ചുമതലയേൽക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബറിലാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ശൈഖ് നവാഫിനെ ആശുപത്രിയിൽ പ്രവേശിക്കുന്നത്. മറ്റ് വിശദീകരണങ്ങളൊന്നും നൽകിയില്ലെങ്കിലും ശൈഖ് നവാഫിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുയെന്ന് പിന്നീട് കെയുഎൻഎ വാർത്ത ഏജൻസി അറിയിച്ചിരുന്നു.


ALSO READ : Hajj 2024: അടുത്ത വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്നുള്ള 1,75,025 തീർത്ഥാടകർക്ക് അനുമതി


ശൈഖ് നവാഫിന്റെ മരണത്തെ തുടർന്ന് കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ മൂന്ന് ദിവസത്തേക്ക് സർക്കാർ, അർധ-സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ശൈഖ് മിഷൽ അൽ അഹ്മദ് അസ്സബാഹിന് കുവൈത്തിന്റെ പുതിയ അമീറായി തിരഞ്ഞെടുത്തു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.