Kuwait: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും
Covid വ്യാപനം മൂലം പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും.
Kuwait City: Covid വ്യാപനം മൂലം പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും.
ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് PCR test റിപ്പോര്‍ട്ട് ആവശ്യമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതോടെ പ്രവേശന വിലക്ക് നീക്കിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. എന്നാല്‍, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള വിലക്ക് തുടരുമെന്ന് കാണിച്ച് വീണ്ടും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിപ്പ് പുറത്തുവിടുകയായിരുന്നു.
ഫെബ്രുവരി 7 മുതലാണ് വിദേശികള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കുവൈത്തില്‍ കോവിഡ് ബാധ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,394 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി 8 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു.
കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 215067 ആയി. ആകെ രോഗബാധിതരില്‍ 92.78 ശതമാനം പേരും രോഗമുക്തരായി. 14316 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 222 പേരുടെ നില ഗുരുതരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...