Saudi Competency Test: തൊഴില്‍ യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങള്‍, പാജയപ്പെട്ടാല്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ല

പുതിയ തൊഴില്‍ നിയമങ്ങളുമായി സൗദി അറേബ്യ.  രാജ്യത്ത് തൊഴില്‍ ലഭിക്കുന്നതിന് യോഗ്യതാ പരീക്ഷ പാസാവണം.

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 05:19 PM IST
  • പുതിയ തൊഴില്‍ നിയമങ്ങളുമായി സൗദി അറേബ്യ. രാജ്യത്ത് തൊഴില്‍ ലഭിക്കുന്നതിന് യോഗ്യതാ പരീക്ഷ പാസാവണം.
  • യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങള്‍ ആണ് ലഭിക്കുക.
  • മൂന്ന് തവണയും പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല എന്നും സൗദി മന്ത്രാലയം വ്യക്തമാക്കി.
Saudi Competency Test: തൊഴില്‍ യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങള്‍, പാജയപ്പെട്ടാല്‍   തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ല

Saudi: പുതിയ തൊഴില്‍ നിയമങ്ങളുമായി സൗദി അറേബ്യ.  രാജ്യത്ത് തൊഴില്‍ ലഭിക്കുന്നതിന് യോഗ്യതാ പരീക്ഷ പാസാവണം.

യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങള്‍ ആണ് ലഭിക്കുക.   മൂന്ന് തവണയും  പരീക്ഷയില്‍  പരാജയപ്പെടുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ്  (Work Permit) അനുവദിക്കില്ല എന്നും  സൗദി  (Saudi Arabia) മന്ത്രാലയം വ്യക്തമാക്കി.  പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് അവരവരുടെ രാജ്യങ്ങളില്‍ വച്ച്‌ തന്നെയാണ് പരീക്ഷ നടത്തുക.  

രാജ്യത്ത് നിലവില്‍ ജോലി ചെയ്യുന്ന പ്രവാസിതൊഴിലാളികള്‍ക്കും ഈ പരീക്ഷ പാസാവേണ്ടത് അനിവാര്യമാണ്.    ഇവര്‍ക്കായി അടുത്ത  ജൂലൈ മാസം മുതലാണ് തൊഴില്‍ നൈപുണ്യ പരീക്ഷ ആരംഭിക്കുന്നത്. 

എന്നാല്‍,  പരിപാടിയുടെ  ആദ്യ ഘട്ടമായി പ്ലംബിംഗ്,  ഇലക്‌ട്രിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിനോടകം തന്നെ പരീക്ഷ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന പതിനാലോളം സൈറ്റുകള്‍ വഴി സ്വമേധയാ യോഗ്യത പരീക്ഷക്ക് ഹാജരാകാം.

ജൂലൈ മാസം മുതല്‍ വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ക്കും യോഗ്യത പരീക്ഷ നിര്‍ബന്ധമാകും. വലിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആഗസ്റ്റ് മുതലും, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സെപ്റ്റംബര്‍ മുതലുമാണ് പരീക്ഷ. എന്നാല്‍, ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളെ,  അവരുടെ  എണ്ണമനുസരിച്ച്‌ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് പരീക്ഷ നടത്തുക.

വെല്‍ഡിംഗ്, റിപ്പയര്‍ ജോലികള്‍, ടെലികോം, ഇലക്‌ട്രോണിക്സ്, ആശാരിപണി, ഡ്രില്ലിംഗ്, ഓയില്‍ എക്സ് പോളോറേഷന്‍, കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍, എയര്‍കണ്ടീഷനിംഗ്, കൂളിംഗ്, കൊല്ലപ്പണി, എന്നിങ്ങനെ എല്ലാ വിഭാഗത്തിനും പരീക്ഷ നിര്‍ബന്ധമാണ്‌.

അതേസമയം, പ്രവാസികള്‍ക്ക്  Skill Test നിര്‍ബന്ധമാക്കിയതിലൂടെ വിദേശജോലി അത്ര എളുപ്പത്തില്‍ തരപ്പെടുത്താന്‍ ഇനി സാധിക്കില്ല.  മൂന്ന് തവണ മാത്രം അവസരം ലഭിക്കുന്ന തൊഴില്‍ യോഗ്യത പരീക്ഷ പാസാവേണ്ടത് അനിവാര്യമാണ്. 

Also read: കൊച്ചു മക്കൾക്കൊപ്പം ദുബായ് ഭരണാധികാരി; ഫോട്ടോ വൈറലാകുന്നു

കൂടാതെ.  പരീക്ഷ പാസാകാന്‍ കഴിയാത്തവരുടെ  Work Permit പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.  ഇതോടെ  പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിടേണ്ടിവരും. 

Also read: പ്രവാസികള്‍ ശ്രദ്ധിക്കുക, ഓൺലൈൻ വിമാന ടിക്കറ്റ് വില്പനയില്‍ വ്യാജന്‍മാര്‍, Dubai പോലീസിന്‍റെ മുന്നറിയിപ്പ്

തൊഴിലാളികളുടെ തൊഴില്‍ മികവ് ഉറപ്പ് വരുത്തുകയും, തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുകയുമാണ് ഈ പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News