കുവൈത്ത്: കുവൈത്തില്‍ വന്‍ ലഹരിമരുന്ന്.  കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആൾമാറാട്ടം നടത്തി കുവൈത്തിൽ പ്രവേശിക്കാന്‍ ശ്രമിച്ച ഡോക്ടർ പിടിയിൽ; 5 വർഷം തടവ് വിധിച്ചു


വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയതെന്നാണ് അധികൃതർ പറയുന്നത്.  സംഭവത്തിൽ ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.


യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ഈ മാസം 28 ന് ദക്ഷിണ കൊറിയ സന്ദർശിക്കും


യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മെയ് 28 ന് ദക്ഷിണ കൊറിയയിൽ സന്ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് മുഹമ്മദ് ദക്ഷിണ കൊറിയയില്‍ എത്തുന്നത്.


Also Read: ശനിയുടെ നക്ഷത്രമാറ്റം: വരുന്ന 85 ദിവസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ!


 


ദക്ഷിണ കൊറിയ പ്രസിഡന്‍റ്  യൂൻ സുക് യോളിന്‍റെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് മുഹമ്മദിന്റെ യാത്ര. രണ്ടു ദിവസത്തെ സന്ദർശനത്തിൽ വ്യാപാരം, ഊർജം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.