Kuwait: 60 വയസ് തികഞ്ഞ വിദേശിയാണോ? എങ്കില്‍ ഇനി വിശ്രമിക്കാം
വിദേശികള്‍ക്കുള്ള തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമങ്ങളില്‍ കര്‍ശന മാറ്റങ്ങളുമായി കുവൈത്ത്...
Kuwait: വിദേശികള്‍ക്കുള്ള തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമങ്ങളില്‍ കര്‍ശന മാറ്റങ്ങളുമായി കുവൈത്ത്...
60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന് കുവൈത്ത് (Kuwait) സര്‍ക്കാര്‍. ഈ തീരുമാനം 2021 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
പുതിയ നിയമമനുസരിച്ച് കുവൈത്തില്‍ 60 വയസ്സ് പിന്നിട്ട ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ ലഭിക്കില്ല. പുതുക്കിയ തൊഴില്‍ അനുമതി നിയമാവലി പ്രഖ്യാപനത്തോടനുബന്ധിച്ചാണ് 60 പിന്നിട്ടവര്‍ക്കുള്ള തൊഴില്‍ വിലക്ക് തീരുമാനവും പുറത്തു വന്നത്. കൂടാതെ, ജനുവരി മൂന്നു മുതല്‍ വര്‍ക്ക് പെര്‍മിറ്റ് (Work Permit) പുതുക്കി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സെക്കന്‍ഡറിയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍മൂസയാണ് പ്രഖ്യാപിച്ചത്.
രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആണ് രൂപം നല്‍കിയത്.
അതേസമയം, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മക്കളുടെ ആശ്രിത വിസയിലേക്ക് താമസരേഖ മാറ്റുന്നതിന് അനുവദിക്കുന്നതാണ്.
അഞ്ചു ലക്ഷത്തിലേറെവരുന്ന വിദേശികളെ ഘട്ടംഘട്ടമായി പുറത്താക്കാനുള്ള പദ്ധതിയാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്. ജനസംഖ്യയിലെ അസമത്വമാണ് പരമാവധി മേഖലകളില്‍ നിന്ന് പ്രവാസികളെ (expatriates) ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍.
അതേസമയം, കുവൈറ്റ് സര്‍ക്കാര്‍ കൈക്കൊണ്ട ഈ നിര്‍ണ്ണായക തീരുമാനത്തിലൂടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് രാജ്യം വിടേണ്ടിവരും.
Also read: കോവിഡിൽ ജോലി നഷ്ടമായ പ്രവാസിക്ക് Dubai Duty Free യുടെ ഏഴ് കോടി രൂപ സമ്മാനം
കാലാവധി അവസാനിക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ ഒന്നു മുതല്‍ മൂന്ന് മാസം വരെ സമയം അനുവദിച്ചേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് റെസിഡന്‍സി അഫയേഴ്സായിരിക്കും കൈക്കൊള്ളുക.