Kuwait: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈറ്റ്
താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈറ്റ്.
Kuwait City: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈറ്റ്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളി ലായാണ് പരിശോധന നടത്തുന്നത്. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്ട് പേരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇവര്‍ മുന്‍പ് മോഷണക്കേസുകളില്‍ പിടികൂടപ്പെട്ടവരുമാണ്. എന്നാല്‍,
പിടിയിലായവരില്‍ ചിലര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരായിരുന്നു.
അതേസമയം, പുതിയ നിയമങ്ങള്‍ അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ വിദ്യാഭ്യാസയോഗ്യത പരിശോധിക്കും. അതത് തൊഴിലുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ഒരേപോലെ ബാധകമാണ്.
1885 ജോബ് ടൈറ്റിലുകളാണ് തൊഴില്‍ മന്ത്രാലയത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ടെക്നീഷ്യന്, പരിശീലകന്, സൂപ്പര്‍വൈസര്‍, ഷെഫ്, ചിത്രകാരന്, റഫറി തുടങ്ങിയ തൊഴിലുകള്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയാണ്.
യന്ത്രസാമഗ്രികളുടെ ഒാപറേറ്റര്‍മാര്‍, സെയില്സ്മാന് തുടങ്ങിയവര്‍ക്ക് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ് വേണം. ഡയറക്ടര്‍, എന്‍ജിനീയര്‍, ഡോക്ടര്‍, നഴ്സ്, കാലാവസ്ഥ ശാസ്ത്രജ്ഞന്, ജനറല്‍ ഫിസിഷ്യന്‍, ജിയോളജിസ്റ്റ്, ഇന്‍സ്ട്രക്ടര്‍, അധ്യാപകര്‍, ഗണിതശാസ്ത്രജ്ഞര്‍, സ്റ്റാറ്റിസ്റ്റീഷ്യന്, മാധ്യമമേഖലയിലെ വിദഗ്ധ തൊഴിലുകള്‍ തുടങ്ങിയവക്ക് ബിരുദത്തില്‍ കുറയാത്ത അക്കാദമിക യോഗ്യതയുണ്ടാകണം. .
Also Read: UAE: കോവിഡ് വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ യുഎഇ, രാജ്യത്ത് ജന ജീവിതം സാധാരണ നിലയിലേക്ക്
അതേസമയം അവിദഗ്ധ തൊഴിലുകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, റീട്ടയില്‍ സ്റ്റോര്‍, ഹോട്ടല്‍ റിസപ്ഷന്‍ തുടങ്ങിയ തൊഴിലുകള്‍ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഇതോടൊപ്പം എണ്‍പതോളം പ്രൊഫഷനുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് വിദേശികള്‍ക്ക് യോഗ്യത പരീക്ഷ നടപ്പാക്കാനും നീക്കമുണ്ട്. നിലവില്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് മാത്രമാണ് യോഗ്യത പരീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...