Covid 19: കുവൈറ്റ് Travel Ban അനിശ്ചിത കാലത്തേക്ക് നീട്ടി
രണ്ടാഴ്ച്ചത്തെ യാത്രാ നിരോധനം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ നടപടി. രാജ്യത്ത് എത്തുന്ന കുവൈറ്റ് സ്വദേശികൾ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
Kuwait: കുവൈറ്റിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധനം അനിശ്ചിത കാലത്തേക്ക് നീട്ടി. രണ്ടാഴ്ച്ചത്തെ യാത്രാ നിരോധനം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ നടപടി. ശനിയാഴ്ച്ച രാത്രിയോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് പുതിയ ഉത്തരവ് പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് (Twitter) ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിലേക്ക് (Kuwait) പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചത്. കോവിഡ് 19 രോഗവ്യാപനം വർധിക്കുന്നതിനെ തുടർന്നാണ് ഈ നടപടി.
രാജ്യത്ത് എത്തുന്ന കുവൈറ്റ് സ്വദേശികൾ നിർബന്ധമായും ക്വാറന്റൈനിൽ (Quarantine) കഴിയണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ ഞയറാഴ്ച്ച മുതൽ എല്ലാവര്ക്കും കുവൈറ്റിൽ പ്രവേശിക്കാം എന്നായിരുന്നു അറിയിച്ചിരുന്നത്. ശനിയാഴ്ച്ച രാത്രി വന്ന പുതിയ ഉത്തരവ് യാത്രക്കാരെയും അധികൃതരെയും പരിഭ്രാന്തരാക്കിയിരുന്നു.
അതി തീവ്ര കോവിഡ് രോഗബാധയുള്ള 35 രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസത്തേക്ക് സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന് (ഹോട്ടലിൽ) വിധേയരാകണെമെന്നും ഈ 35 രാഷ്ട്രങ്ങളിൽ നിന്നല്ലാത്തവർ ഒരാഴ്ചത്തേക്ക് ക്വാറന്റീൻ അനുഷ്ഠിച്ചാൽ മതിയെന്നും അറിയിച്ചിരുന്നു. ഇതിനായി കുവൈത്ത് (Kuwait) സർക്കാർ 45 ഹോട്ടിലുകൾക്ക് അനുമതിയും നൽകിയിരുന്നു.
കുവൈറ്റിൽ എത്തുന്ന കുവൈറ്റ് സ്വദേശികൾക്കും ഈ ക്വാറന്റൈൻ നിയമങ്ങൾ എല്ലാം ബാധകവുമാണ്. എന്നാൽ ആരോഗ്യപ്രവർത്തകർ (Health Workers), കുവൈത്തി സ്വദേശികളായ 18 വയസിന് താഴെയുള്ളവർ നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഈ മാനദണ്ഡങ്ങൾ ബാധകമല്ല. അതേസമയം കുവൈത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഏത് ഹോട്ടലിലാണ് Quarantine സൗകര്യം ഒരുക്കിയിരിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. അതിന് ശേഷം 7 ദിവസം വീട്ടിലും ക്വാറന്റൈനിൽ കഴിയണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...