Dubai: ഏത് ദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥനും കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധമാണ്. ദുബായ് ഹ്യുമൻ റിസോഴ്സ് ഡിപ്പാർട്മെന്റാണ് ഈ അറിയിപ്പ് നൽകിയത്. (DGHR).
ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് വർക്ക് ഫ്രം ഹോം (Work from Home) ചെയ്യാൻ കഴിയുമെങ്കിൽ ആ 10 ദിവസവും ജോലി ചെയ്യാവുന്നതാണ്. അങ്ങനെയല്ലെങ്കിൽ ആദ്യ പ്രാവശ്യം സമ്പർക്കത്തിൽ വരുമ്പോൾ പ്രത്യേക ലീവ് അനുവദിക്കും. എന്നാൽ രണ്ടാം വട്ടം അവരുടെ അനുവദനീയമായ ലീവിൽ നിന്ന് കുറയ്ക്കും.
പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷാ (Safety)കണക്കിലെടുത്താണ് പുതിയ നിയമമെന്ന് ഡിജിഎച്ച്ആർ അറിയിച്ചിരുന്നു. മാത്രമല്ല ഗവണ്മെന്റ് ഓഫീസുകളിൽ രോഗത്തെ പ്രതിരോധിക്കാനുള്ള പരമാവധി സുരക്ഷാ നടപടികൾ എടുത്തിട്ടുണ്ടെന്നും അറിയിച്ചു. ഉദ്യോഗസ്ഥർ തമ്മിലുള്ള സമ്പർക്കങ്ങളും പരമാവധി കുറയ്‌ക്കാനുള്ള നടപടികൾ എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്.
രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ഉടൻ തന്നെ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ച് ക്വാറന്റൈനിൽ (Quarantine)പ്രവേശിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy