Arab League: അറബ് ഇൻഫോർമേഷൻ മന്ത്രിമാരുടെ യോഗം കുവൈത്തിൽ
Arab League: കുവൈത്തിൽ അറബ് ഇന്‍ഫോര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 26-ാമത്തെ യോഗമാണ് സംഘടിപ്പിക്കുന്നത്. യോഗത്തിൽ അറബ് രാജ്യങ്ങള്‍ക്കായി `സംയുക്ത മാധ്യമ സംവിധാനം` എന്ന വിഷയം ചര്‍ച്ചചെയ്യും.
കുവൈത്ത്: അറബ് ഇന്‍ഫോര്‍മേഷന്‍ മന്ത്രിമാരുടെ യോഗത്തിന് കുവൈത്ത് വേദിയാകുന്നു. ഈ മാസം 15 നാണ് അറബ് രാജ്യങ്ങളിലെ ഇന്‍ഫോർമോഷൻ മന്ത്രിമാരുടെ എക്സിക്യുട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്നത്. വിവരം പങ്കുവെച്ചത് അറബ് ലീഗിന്റെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അഹമ്മദ് ഖത്താബിയാണ്.
Also Read: റമദാന്‍ മാസത്തിലെ ഉംറ; 20 ദിവസത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചു
കുവൈത്തിൽ അറബ് ഇന്‍ഫോര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 26-ാമത്തെ യോഗമാണ് സംഘടിപ്പിക്കുന്നത്. യോഗത്തിൽ അറബ് രാജ്യങ്ങള്‍ക്കായി 'സംയുക്ത മാധ്യമ സംവിധാനം' എന്ന വിഷയം ചര്‍ച്ചചെയ്യും. മാത്രമല്ല തീവ്രവാദം, ഇ-മീഡിയ എന്നിവയും യോഗത്തില്‍ ചര്‍ച്ചാ ചെയ്യും. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള ആശയവിനിമയവും മുഖ്യചര്‍ച്ചാവിഷയമായി യോഗത്തിൽ പരിഗണിക്കും.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
അറബ് ഇന്‍ഫോര്‍മേഷന്‍ മന്ത്രിമാരുടെ എക്സിക്യുട്ടീവ് കൗണ്‍സിലില്‍ സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങള്‍ അംഗങ്ങളാണ്. കൂടാതെ അല്‍ജീരിയ, ടുനീഷ്യ, കൊമോറോസ് ദ്വീപുകള്‍ യമന്‍, ലബനോണ്‍ എന്നിവയും അംഗങ്ങളാണ്. ഇതിനു പുറമെ അറബ് ലീഗിന്റെ കീഴിലുള്ള മാധ്യമ സംഘടനകളും യൂണിയനുകളും ഉള്‍പ്പെടുന്നതാണ് അറബ് ലീഗിന്റെ ഇന്‍ഫോര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സില്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...