കുവൈത്ത് സിറ്റി:കൊറോണ വൈറസ്‌ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തിവെച്ച അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ 
കുവൈത്ത് ഒരുങ്ങുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിര്‍ത്തലാക്കിയ വാണിജ്യ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ്‌ ഒന്ന് മുതല്‍ പുനരാരംഭിക്കുന്നതിനാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്.


ആരോഗ്യമന്ത്രാലയ നിര്‍ദ്ദേശങ്ങളും മാന ദണ്ഡങ്ങളും പാലിച്ച് കൊണ്ടാകും വിമാന സര്‍വീസുകള്‍ പുനരാരഭിക്കുക.


രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 42 വിമാന കമ്പനികളോട് യാത്രയുടെ ഷെഡ്യൂള്‍ നല്‍കണം എന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്.


കുവൈത്തിലെ ജസീറ എയര്‍ലൈന്‍സ്‌ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.


Also Read:വന്ദേ ഭാരത്‌ മിഷന്‍;ജിദ്ദയില്‍ നിന്നുള്ള വിമാനങ്ങളുടെ സമയത്തില്‍ മാറ്റം!


കൊച്ചി,ഡല്‍ഹി,മുംബൈ,അഹമദാബാദ്,ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കുള്ള യാത്രയുടെ ടിക്കറ്റ് ബുക്കിംഗ് ആണ് തുടങ്ങിയത്.
കുവൈത്ത് എയര്‍വെയ്സും ഇന്ത്യയിലേക്ക്‌ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.


അതേസമയം ഇന്ത്യയില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ഷെഡ്യുളില്‍ മാറ്റം വരുമെന്നും വിമാന കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.