വന്ദേ ഭാരത്‌ മിഷന്‍;ജിദ്ദയില്‍ നിന്നുള്ള വിമാനങ്ങളുടെ സമയത്തില്‍ മാറ്റം!

വന്ദേ ഭാരത്‌ മിഷന്‍ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യുളില്‍ ജിദ്ദയില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്.

Last Updated : Jul 15, 2020, 06:06 PM IST
വന്ദേ ഭാരത്‌ മിഷന്‍;ജിദ്ദയില്‍ നിന്നുള്ള വിമാനങ്ങളുടെ സമയത്തില്‍ മാറ്റം!

ജിദ്ദ:വന്ദേ ഭാരത്‌ മിഷന്‍ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യുളില്‍ ജിദ്ദയില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്.

ജൂലായ്‌ 16 ന് ഷെഡ്യുള്‍ ചെയ്തിരുന്ന ജിദ്ദ -കണ്ണൂര്‍ വിമാനം ജൂലായ്‌ 20 ലേക്ക് മാറ്റി.

പുലര്‍ച്ചെ നാലുമണിക്ക് വിമാനം ജിദ്ദയില്‍ നിന്നും പുറപ്പെടും,ജൂലായ്‌ 17 ന് നിശ്ചയിച്ചിരുന്ന ജിദ്ദ-തിരുവനന്തപുരം വിമാനം 
ജൂലായ്‌ 21 ലേക്ക് മാറ്റി,രാത്രി 8.30 ന് വിമാനം ജിദ്ദയില്‍ നിന്നും പുറപ്പെടും.

ജൂലായ്‌ 15 ന് നിശ്ചയിച്ചിരുന്ന ജിദ്ദ-ഡല്‍ഹി-ലഖ്നൌ വിമാന സര്‍വീസ് ജൂലായ്‌ 21 ലേക്ക് മാറ്റിയിട്ടുണ്ട്.

Also Read:ഹജ്ജ് അനുമതി പത്രം ഇല്ലാതെ മക്കയില്‍ പ്രവേശിച്ചാല്‍ കനത്ത പിഴ!

 

പുലര്‍ച്ചെ 2.30 നാകും വിമാനം ജിദ്ദയില്‍ നിന്നും യാത്ര തിരിക്കുക.

ഈ വിമാനങ്ങളിലേക്ക് നേരത്തെ ടിക്കറ്റ് എടുത്തവര്‍ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ എത്തി പുതിയ 
ഷെഡ്യുള്‍ അനുസരിച്ചുള്ള ടിക്കറ്റുകള്‍ വാങ്ങണം.ഇതിന് മറ്റ് ഫീസുകളൊന്നും നല്‍കേണ്ടെന്നും 
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

Trending News