റിയാദ്: മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം ലക്ഷ്യമിട്ട് സൗദി തൊഴില്‍ വകുപ്പ് നടപ്പിലാക്കിയ തീരുമാനം ഇന്ന്‍ മുതല്‍  നടപ്പാകും. റമദാന്‍ ഒന്നു മുതല്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ 50 ശതമാനം ജീവനക്കാരും സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് ഉത്തരവ്. തീരുമാനം നടപ്പാകുന്നതോടെ മലയാളികളുള്‍പ്പെടെ നിരവധി വിദേശികളുടെ ജോലി നഷ്ടമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശികള്‍ക്ക് പകരമായി സ്വദേശികളെ കണ്ടത്തെുന്നതിന് തൊഴില്‍ വകുപ്പ്, മാനവ വിഭവശേഷി വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. ഇത് പൂര്‍ത്തിയാക്കിയ 34,218 പേര്‍ വിദേശികള്‍ക്ക് പകരമായി തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കും. ഇതില്‍ 21,844 പേര്‍ യുവാക്കളും 12,374 പേര്‍ യുവതികളുമാണ്. കൂടാതെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മൊബൈല്‍ കടകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്ന പദ്ധതിക്കും തുടക്കമായി. നിയമം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിയമലംഘകരെ കണ്ടത്തെുന്നതിന്‍െറ ഭാഗമായി പരിശോധനക്ക് വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കഴിഞ്ഞ മാര്‍ച്ച് അവസാനവാരമാണ് സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളിലും അവയുടെ അറ്റകുറ്റപ്പണി നടക്കുന്ന കേന്ദ്രങ്ങളിലും പൂര്‍ണ്ണമായും സ്വദേശികളെ മാത്രം ജോലി ചെയ്യാന്‍ അനുവദിക്കൂ എന്ന നിയമം വന്നത്. ഈ മേഖലയില്‍ സമ്പൂര്‍ണ സൗദിവത്കരണം നടപ്പാക്കുന്നതിന് ആറുമാസത്തെ സാവകാശമായിരുന്നു അധികൃതര്‍ അനുവദിച്ചിരുന്നത്. രണ്ട് ഘട്ടമായി നടപ്പാക്കുന്ന സമ്പൂര്‍ണ സൗദിവത്കരണ പദ്ധതിയുടെ ഒന്നാം ഘട്ടം ഔദ്യോഗികമായി നാളെ പ്രബല്യത്തില്‍ വരും. സെപ്റ്റംബര്‍ രണ്ടോടെ മൊബൈല്‍ കടകളില്‍ 100 ശതമാനം സൗദി വത്കരണം നടപ്പാക്കിയിരിക്കണമെന്നാണ് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.