Dubai: ആഗോള തലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടി Lulu Group


COMMERCIAL BREAK
SCROLL TO CONTINUE READING

മിഡില്‍ ഈസ്റ്റില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ച രണ്ട് സ്ഥാപനങ്ങളില്‍ ഒന്നാണ്  "ലുലു ഗ്രൂപ്പ്" (Lulu Group. 2021 ല്‍ ആഗോള തലത്തില്‍ മുന്‍നിരയിലുള്ള  (World's Top retailers) 250 റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ലുലു ഇടം പിടിച്ചത്. പ്രമുഖ അന്താരാഷ്ട്ര ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് (Deloitte) ആണ് പ്രസിദ്ധീകരിച്ചത്.


മിഡില്‍ ഈസ്റ്റില്‍ നിന്ന് ആകെ രണ്ട് സ്ഥാപനങ്ങളാണ് പട്ടികയില്‍ ഇടം  നേടിയത്.  ലുലു ഗ്രൂപ്പിന് പുറമേ   മാജിദ് അല്‍ ഫുത്തൈം (Majid Al Futtaim) എന്ന സ്ഥാപനമാണ്   പട്ടികയില്‍ സ്ഥാനം പിടിച്ചത്.


COVID-19 ഉയർത്തിയ എല്ലാ വെല്ലുവിളികളേയും മറികടന്ന്  2020 ൽ ഈ 250  റീട്ടെയില്‍ സ്ഥാപനങ്ങള്‍   4.85 ട്രില്യൺ ഡോളർ വിൽപ്പന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


COVID മഹാമാരി ആരംഭിച്ചതിനുശേഷം, ലുലു ഗ്രൂപ്പ് 4 ഇകോമേഴ്‌സ്  കേന്ദ്രങ്ങളടക്കം 26 പുതിയ ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും  ഗള്‍ഫ് മേഖലയില്‍ ആരംഭിച്ചു.  


Covid കാലയളവില്‍   3,000 ലധികം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കാനും ലുലുവിനു കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി (Yusuffali MA) പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 30 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനൊടൊപ്പം ഇ കോമേഴ്സ് രംഗം വ്യാപകമായി വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു


Also Read: എംഎ യൂസഫലിക്ക് സിവിലിയൻ പുരസ്കാരം നൽകി അബുദാബി സർക്കാർ


10 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോര്‍ട്ട് പ്രകാരമുള്ള വിറ്റുവരവ് 5% വാര്‍ഷിക വളര്‍ച്ചയോടെ 7.40 ബില്യണ്‍ ഡോളര്‍ ആണ്. അതേ സമയം 16 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള മാജിദ് അല്‍ ഫുത്തൈമിന്‍റെ  വിറ്റുവരവ് 6.5 വാര്‍ഷിക വളര്‍ച്ചയോടെ 7.65 ബില്യണ്‍ ഡോളറാണ്.


Also Read: യുപിയില്‍ രണ്ടായിരം കോടി രൂപയുടെ ലുലു മാള്‍


അതേസമയം, പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍  എത്തിയത്   അമേരിക്കന്‍ സ്ഥാപനങ്ങളായ വാള്‍മാര്‍ട്ട്, ആമസോണ്‍, കോസ്റ്റ്കോ കോര്‍പ്പറേഷന്‍ എന്നിവയാണ്.  ജര്‍മന്‍ കമ്പനിയായ  ഷ്വാര്‍സ് ഗ്രൂപ്പാണ്  നാലാമത്.


എന്നാല്‍, ലോകത്ത് അതിവേഗം വളരുന്ന  റീട്ടെയില്‍  കമ്പനികളുടെ  പട്ടികയില്‍   ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സും ഇടം പിടിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.