അബുദാബി: മയക്കുമരുന്ന് ഉപയോഗിച്ചതിന് അറബ് വംശജന് യുഎഇ കോടതി പിഴ വിധിച്ചു.  60,000 ദിര്‍ഹമാണ് കോടതി പിഴയായി വിധിച്ചത്.  ഇയാൾ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് മയക്കുമരുന്ന്  വാങ്ങാനായി പണം കൈമാറിയത്.  ഈ മയക്കുമരുന്ന് സ്വന്തം ഉപയോഗത്തിനാണ് ഓണ്‍ലൈനിലൂടെ വാങ്ങിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി പിഴ വിധിക്കുകയായിരുന്നു.  ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് പൊലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തുകയും തുടർന്ന് ഇയാളുടെ കാറും പരിശോധിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crack Heels Home Remedies: മഞ്ഞുകാലത്ത് വിണ്ടുകീറിയ കാൽ മൃദുവാക്കാൻ ഈ 2 പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കൂ


കൂടാതെ ഇയാളുടെ യൂറിന്‍ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിരുന്നു.  ശേഷം നടന്ന ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.  മാത്രമല്ല ഇയാൾ ഏഷ്യയില്‍ നിന്നുള്ള പ്രൊഫഷണല്‍ ഡീലറുമായി മയക്കുമരുന്ന് വാങ്ങുന്നതുമായി ബന്ധപ്പട്ട് ആശയ വിനിമയം നടത്തിയിരുന്നതായും അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.  ഇയാൾ ഇതിനായി വാട്സപ്പിലൂടെയായിരുന്നു ബന്ധപ്പെട്ടത്. ഡീലര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത് കസ്റ്റമേഴ്സുമായി കൂടിക്കാഴ്ച്ച നടത്താതെയാണ്.  മാത്രമല്ല ഇയാൾ ഡീലറിന് എടിഎം വഴിയാണ് പണം നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഡീലര്‍ ആവശ്യപ്പെട്ട സ്ഥലത്തെത്തുകയും മയക്കുമരുന്ന് വാങ്ങുകയുമായിരുന്നുവെന്ന് കേസിലെ പ്രതി വെളിപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.