Crack Heels Home Remedies: മഞ്ഞുകാലത്ത് വിണ്ടുകീറിയ കാൽ മൃദുവാക്കാൻ ഈ 2 പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കൂ

Crack Heels Home Remedies: മഞ്ഞുകാലത്ത് നിങ്ങളുടെ വിണ്ടുകീറിയ കാൽ പൊട്ടി രക്തം വരുന്നുണ്ടോ?  ഈ രണ്ട് പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ശാശ്വതമായ ആശ്വാസം ലഭിക്കും.  

Written by - Ajitha Kumari | Last Updated : Dec 8, 2022, 02:16 PM IST
  • മഞ്ഞുകാലത്ത് ചർമ്മം കൂടുതൽ ശ്രദ്ധിക്കണം
  • ശൈത്യകാലത്ത് ചർമ്മത്തിന്റെ ആരോഗ്യം മോശമാകാറുണ്ട്
  • മഞ്ഞുകാലത്ത് കാലിന്റെ ഉപ്പൂറ്റി പൊട്ടുന്ന പ്രശ്നം മിക്കവരെയും അലട്ടുന്നുണ്ട്
Crack Heels Home Remedies: മഞ്ഞുകാലത്ത് വിണ്ടുകീറിയ കാൽ മൃദുവാക്കാൻ ഈ 2 പ്രകൃതിദത്ത ചേരുവകൾ  ഉപയോഗിക്കൂ

Crack Heels Home Remedies: ശൈത്യകാലത്ത് പൊതുവെ ചർമ്മം കൂടുതൽ ശ്രദ്ധിക്കണം കാരണം ഈ കാലാവസ്ഥയിൽ ചർമ്മത്തിന്റെ ആരോഗ്യം വളരെ മോശമാകാറുണ്ട്.  തണുപ്പുകാലത്ത് കാലുകളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ പ്രധാനമാണ് ഉപ്പൂറ്റി വിണ്ടുകീറുക, വിണ്ടുകീറിയ ഉപ്പൂറ്റിയിൽ നിന്നും രക്തം പൊടിയുക എന്നിവയൊക്കെ.  ഇതൊക്കെ ഒരു പരിധിവരെ തടയാൻ നിരവധി ക്രീമുകളും എണ്ണകളും ലോഷനുകളുമൊക്കെ ഇറങ്ങിയിട്ടുണ്ട്. എങ്കില് ഇതൊന്നും ഒരു പരിഹാരമേയല്ല. അതിനു പകരം ഈ പ്രകൃതിദത്ത ചേരുവകൾ ഒന്ന് ഉപയോഗിച്ചു നോക്കൂ.. ഈ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ശാശ്വതമായ പരിഹാരം നേടാൻ കഴിയും എന്നതിൽ സംശയമില്ല.  പ്രത്യേകിച്ചും ചില ആളുകൾക്ക് മഞ്ഞുകാലത്ത് വളരെ മോശമായ രീതിയിലാണ് കാലുകൾ വിണ്ടു കീറുന്നത്.  ഇവർ ഈ സൂത്രം ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. 

Also Read: Gooseberry Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്!

നെയ്യ് (Desi Ghee)

എല്ലാ വീട്ടിലും കാണപ്പെടുന്ന ഒന്നാണ് നെയ്യ്.  നെയ്യ് ചർമ്മത്തിന് വളരെയധികം ഗുണം നൽകുന്ന ഒരു പദാർത്ഥമാണ്.  അത് ശുദ്ധമായാ നെയ്യ് കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.  പാദങ്ങളുടെയും കണങ്കാലുകളുടെയും ചർമ്മം മൃദുവും ആരോഗ്യകരവുമാക്കാൻ ശുദ്ധമായ നെയ്യ് കാലിൽ പുരട്ടുന്നത് വളരെ നല്ലതാണ്.  ശുദ്ധമായ നെയ്യിൽ മഞ്ഞളും വേപ്പിലയും ചേർത്ത് പുരട്ടുന്നത് കാൽ വിണ്ടുകീറുന്ന പ്രശ്നത്തിന് ആശ്വാസം നൽകും. അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം... 

ദേശി നെയ്യ് ചൂടാക്കി അതിലേക്ക് വേപ്പെണ്ണയോ വേപ്പിലയുടെ പേസ്റ്റോ ചേർക്കുക.  അതിലേക്ക് അൽപം മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം ഈ മിശ്രിതം വിണ്ടുകീറിയ കാൽ പാദങ്ങളിൽ രാത്രിയിൽ പുരട്ടുക ശേഷം പിറ്റേന്ന് പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

Also Read: Weight Loss Tips: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!

വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക

പ്രകൃതിദത്തമായ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും സമ്പന്നമാണ് വെളിച്ചെണ്ണ.  വെളിച്ചെണ്ണ  ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു. ശരിക്കും പറഞ്ഞാൽ വെളിച്ചെണ്ണ പുരട്ടിയാൽ കാൽ വിണ്ടുകീറുന്ന പ്രശ്‌നം ക്രമേണ കുറയും.  അതുകൊണ്ടുതന്നെ ഈ പ്രശ്നം ഉള്ളവർ വെളിച്ചെണ്ണ ഈ രീതിയിൽ  ഉപയോഗിക്കുക.

ഇതിനായി 2 സ്പൂണ് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക.  ശേഷം എണ്ണയും നെയ്യും ചേർന്ന മിശ്രിതം ചൂടാകുമ്പോൾ അതിൽ 3-4 സ്പൂൺ പാരഫിൻ മെഴുക് ചേർക്കുക.  ശേഷം പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്തശേഷം വെള്ളത്തിൽ കഴുകുക. പാദങ്ങൾ ടവ്വൽ കൊണ്ട് തുടച്ച് ഉണക്കുക.  അതിൻപ് ശേഷം വെളിച്ചെണ്ണയും നെയ്യും കലർത്തിയ മിശ്രിതം കാലിൽ പുരട്ടുക.
ഈ മിശ്രിതം 5-6 മണിക്കൂറോ അല്ലെങ്കിൽ രാത്രി മുഴുവനോ കാലിൽ പുരട്ടി വയ്ക്കുക.  ശേഷം രാവിലെ കഴുകുക.  ഇങ്ങനെ ചെയ്താൽ ഉപ്പൂറ്റി വിണ്ടുകീറുക എന്ന പ്രശ്നം ശാശ്വതമായി മാറികിട്ടും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ്, വൈദ്യോപദേശം സ്വീകരിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News