ഷാര്‍ജ: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി താഴേക്ക് ചാടിയയാള്‍ മരണമടഞ്ഞു. ആഫ്രിക്കന്‍ പൗരനാണ് മരിച്ചത്. സംഭവം നടന്നത് ഷാർജയിൽ ഇന്നലെ രാത്രിയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഖത്തര്‍, ഒമാന്‍


ഷാര്‍ജയിലെ അല്‍ നഹ്ദയിലെ 38 നില കെട്ടിടത്തിലായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ കുറിച്ച് രാത്രി 10 മണിയോടെയായിരുന്നു ഷാര്‍ജ സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അഗ്നിശമനസേന സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തീപിടുത്തത്തോടെ തുടർന്ന് കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. 


Also Read: 4 ഗ്രഹങ്ങളുടെ സംക്രമണം, 3 രാജയോഗം; ഈ 5 രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!


 


18 ഉം 26 ഉം നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അധികൃതര്‍ കൃത്യസമയത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കിലും തീപിടിത്തം മൂലം ശ്വാസംമുട്ടലുണ്ടായ ചില കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 


ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു


ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇന്നാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്‌. 


Also Read: ചൈത്ര നവരാത്രിയിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സാമ്പത്തിക ലാഭം, തൊഴിൽ ബിസിനസിൽ പുരോഗതിയും!


 


ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ഉണ്ടായിരിക്കും. റമദാൻ 29 തിങ്കൾ അതായത് ഏപ്രിൽ 8 മുതൽ ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും. 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.