Saudi Arabia: സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; സിറിയ സ്വദേശി അറസ്റ്റിൽ
Crime News: അറസ്റ്റിലായ സിറിയന്‍ സ്വദേശിയെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. കഴിഞ്ഞ കുറച്ചുകാലമായി സൗദിയില്‍ മയക്കുമരുന്ന് കടത്തിനെതിരെ കടുത്ത നടപടിയാണ് എടുക്കുന്നത്.
റിയാദ്: സൗദിയില്‍ എഴുപത് ദശലക്ഷത്തോളം ഡോളര്‍ വില വരുന്ന മയക്കുമരുന്ന് വേട്ട. ഏകദേശം അഞ്ചുദശലക്ഷത്തോളം ആംഫിറ്റാമിന്‍ ഗുളികകളടങ്ങിയ വന്‍ മയക്കുമരുന്ന് ശേഖരമാണ് സൗദി സുരക്ഷാ സേന പിടികൂടിയത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സിറിയന്‍ സ്വദേശിയായ ഒരാളെ അറ്സ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നിയമ നടപടികളെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Also Read: താമസ സ്ഥലത്ത് വ്യാജ വാറ്റ്; 4 പ്രവാസികൾ പിടിയിൽ
അറസ്റ്റിലായ സിറിയന്‍ സ്വദേശിയെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. കഴിഞ്ഞ കുറച്ചുകാലമായി സൗദിയില്‍ മയക്കുമരുന്ന് കടത്തിനെതിരെ കടുത്ത നടപടിയാണ് എടുക്കുന്നത്. വിപണിയില്‍ എഴുപത് ദശലക്ഷം ഡോളര്‍ വിലവരുന്ന 49,62, 000 ആംഫെറ്റാമിന്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് സൗദി അധികൃതര്‍ അട്ടിമറിച്ചത്. ഇത് റിയാദില്‍ കയറ്റുമതിക്കായുള്ള കേബിളുകള്‍ക്കിടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
ലഹരി ഗുളികകളുടെ വൻ ശേഖരവുമായി ഖത്തറിലേക്ക് വന്ന വിദേശി പിടിയിൽ
ലഹരി ഗുളികകളുമായി ഖത്തറിലേക്ക് വന്ന വിദേശി ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിൽ. 7000 ലഹരി ഗുളികകളാണ് ഇയാള്‍ കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകളുടെ വന്‍ ശേഖരം കണ്ടെടുത്തത്.
Also Read: Vipreet Rajayog: ബുധന്റെ രാശിമാറ്റത്തിലൂടെ വിപരീത രാജയോഗം; 15 മാർച്ച് വരെ ഇവർക്ക് അത്ഭുത നേട്ടങ്ങൾ!
ഇയാളിൽ നിന്നും ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായും ഇയാൾക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അടുത്തിടെ ഖത്തറിലെ അബൂ സംറ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ലഹരി വസ്‍തുക്കളും കസ്റ്റംസ് പിടികൂടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...