Upper Gulf Express: ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്
Upper Gulf Express: ജനുവരി 25 മുതല്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. ഖത്തര്‍ നാവിഗേഷന്‍ കമ്പനി പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചതായി സൗദി പോര്‍ട്ട്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ദമ്മാം: ദമ്മാം തുറമുഖത്തെയും ഗള്‍ഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ് ആരംഭിച്ചു. ദമ്മാമിലെ അബ്ദുല്‍ അസീസ് തുറമുഖത്തെയും ഗള്‍ഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് അപ്പര്‍ ഗള്‍ഫ് എക്സ്പ്രസ് എന്ന പേരിലാണ് ഖത്തര്‍ നാവിഗേഷന്‍ കമ്പനി (മിലാഹ) പുതിയ ഷിപ്പിങ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
Also Read: ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ സൈബർ സെക്യൂരിറ്റി സമിതി ചെയർമാനായി മലയാളി
ജനുവരി 25 മുതല്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. ഖത്തര്‍ നാവിഗേഷന്‍ കമ്പനി പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചതായി സൗദി പോര്‍ട്ട്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒമാനിലെ സുഹാര്‍, യുഎഇയിലെ ജബല്‍ അലി, ഖത്തറിലെ ഹമദ്, കുവൈത്തിലെ അല്‍ശുയൂഖ്, ഇറാഖിലെ ഉമ്മുഖസ്ര്‍ എന്നീ അഞ്ച് തുറമുഖങ്ങളെയും ദമ്മാം തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഖത്തര്‍ ഷിപ്പിങ് കമ്പനി പുതിയ സര്‍വീസ് ആരംഭിച്ചത്. 1,015 കണ്ടെയ്നര്‍ ശേഷിയുള്ള രണ്ട് ചരക്ക് കപ്പലുകള്‍ ഉപയോഗിച്ച് ഈ തുറമുഖങ്ങള്‍ക്കിടയില്‍ ഖത്തര്‍ കമ്പനി പ്രതിവാരം റെഗുലര്‍ സര്‍വീസുകള്‍ നടത്തും എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.