കേട്ടാൽ തന്നെ കണ്ണ് തള്ളി പോകുന്ന സ്വത്താണ് ദുബൈയിലെ അല്‍ നഹ്യാന്‍ രാജകുടുംബത്തിന്‍റേത്.  4,078 കോടിയുടെ കൊട്ടാരവും എട്ടു പ്രൈവറ്റ് ജെറ്റുകളും 700 കാറുകളും സ്വന്തമായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഫുട്‌ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥരായ അല്‍ നഹ്യാന്‍ രാജകുടുംബം ലോകത്തെ ഏറ്റവും സമ്പത്തുള്ള കുടുംബമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

4,078 കോടി മൂല്യം വരുന്ന കൊട്ടാരത്തിന്റെ വലിപ്പം അമേരിക്കയുടെ മൂന്ന് പെൻറഗൺ ബിൽഡിംഗിൻറെ വലുപ്പ് വരും.  ലോകത്തെ മൊത്തം എണ്ണ സമ്പത്തിന്റെ ആറുശതമാനം അല്‍ നഹ്യാന്‍ കുടുംബമാണ് കൈകാര്യം ചെയ്യുന്നത്. നിരവധി പ്രമുഖ കമ്പനികളില്‍ അല്‍ നഹ്യാന്‍ കുടുംബത്തിന് ഓഹരി പങ്കാളിത്തം ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌പേസ് എക്‌സ് മുതല്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്ന ബ്രാന്‍ഡ് ആയ ഫെന്റിയില്‍ വരെ ഇവരുടെ നിക്ഷേപമുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇളയ സഹോദരനാണ് കാറുകളുടെ കളക്ഷന്‍.


ലോകത്തെ വലിയ എസ് യുവി അടക്കം 700 കാറുകളാണ് സ്വന്തമായി ഉള്ളത്. ഇതില്‍ ലംബോര്‍ഗിനി, ബെന്‍സ്, ഫെറാരി മോഡലുകളും ഉള്‍പ്പെടുന്നു.അബുദാബിയിലെ കൊട്ടാരത്തിലാണ് കുടുംബം കഴിയുന്നത്. 94 ഏക്കറിലാണ് കൊട്ടാരം പരന്നുകിടക്കുന്നത്. വലിയ താഴികക്കുടങ്ങളുള്ള കൊട്ടാരത്തില്‍ 350,000 ക്രിസ്റ്റലുകള്‍ പതിപ്പിച്ചിട്ടുണ്ട്. യുഎഇ കൂടാതെ, പാരീസിലും ലണ്ടനിലും ഉള്‍പ്പെടെ ലോകമെമ്പാടും ആഡംബര സ്വത്തുക്കളുണ്ട്.


2008ലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ്, യുകെ ഫുട്‌ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെ  2,122 കോടിക്ക് വാങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റി, മുംബൈ സിറ്റി, മെല്‍ബണ്‍ സിറ്റി, ന്യൂയോര്‍ക്ക് സിറ്റി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ എന്നിവ നടത്തുന്ന സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ 81 ശതമാനവും കമ്പനിയുടെ ഉടമസ്ഥതയിലാണ്..



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.