മനാമ: ബഹ്റൈനിൽ ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി. അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ആധുനിക സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ്  ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്.  ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് ആവിഷ്കരിച്ച ഡിജിറ്റൽവൽക്കരണ പദ്ധതി പ്രകാരമാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UAE: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; അഞ്ച് ലക്ഷം ദിർഹം വരെ പിഴയെന്ന് യുഎഇ


ഇലക്ട്രോണിക് പാസ്പോർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ടെലികോം-ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ എന്നിവരും പങ്കെടുത്തിരുന്നു.ചടങ്ങിൽ ഗവർണർമാർ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാർച്ച് 20 മുതല്‍ ഇ-പാസ്പോർട്ട് നടപ്പാക്കുന്നതോടെ  വിവിധ രാഷ്ട്രങ്ങളിൽ വിസ ഫീസ് ഒഴിവാകുമെന്നാണ്. 


Also Read: ആനയെ കണ്ടതും പതുങ്ങി നിന്ന സിംഹത്തിന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 


12 ദിനാറാണ് ഇലക്ട്രോണിക് പാസ്പോർട്ടിന് ഫീസ് ഈടാക്കുക. അതുപോലെ നഷ്ടപ്പെട്ടതിന് പകരമായി പുതിയത് അനുവദിക്കാൻ 50 ദിനാറാണ് ഫീസ്. പോയ പാസ്പോർട്ടിന് പകരമുള്ളതിന് 15 ദിനാർ ഈടാക്കുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ പറഞ്ഞു.


Also Read: ശനിയുടെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് 7 മാസത്തേക്ക് ബമ്പർ നേട്ടങ്ങൾ


 


ഇ-പാസ്പോർട്ട് 11 വയസ്സിൽ താഴെയുളളവർക്ക് അഞ്ച് വർഷത്തേക്കും 11ന് മുകളിൽ പ്രായമുളളവർക്ക് 10 വർഷത്തേക്കുമാണ് അനുവദിക്കുക. പാസ്പോർട്ടിന്‍റെ കാലാവധി കഴിയുന്നതിന് ആറ് മാസം മുന്നേ തന്നെ പുതുക്കണം.  പാസ്പോർട്ടിന്റെ ഡിജിറ്റൽ വൽക്കരണം വഴി അന്താരാഷ്ട്ര തലത്തിൽ ബഹ്റൈന്‍റെ യശസ് കൂടുതൽ ഉയരാൻ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. പുതിയ ഇ-പാസ്‌പോർട്ടിൽ പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കുന്ന സുരക്ഷാ ചിപ്പ് ഉൾപ്പെടുന്നു. രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും പ്രദർശിപ്പിക്കുന്ന ഒരു കലാരൂപവും ഇതിലുണ്ട്.


റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.