കുവൈത്ത്: കുവൈത്തില്‍ കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകിയില്ലായിരുന്നു,  ഇക്കാര്യമാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Saudi: സൗദിയില്‍ നവജാത ശിശുക്കളെ ഉപദ്രവിച്ചു; ആശുപത്രി ജീവനക്കാരിക്ക് അഞ്ചുവർഷം തടവും പിഴയും


ഇതേ തുടര്‍ന്ന് ഇയാള്‍ തൊഴിലാളിയെ മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയുണ്ടായി.  ഇതിനെ തുടർന്ന് 
ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  ഇയാൾക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.  രാജ്യത്തെ നിയമങ്ങള്‍ക്ക് ഒരാളും അതീതനല്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. മര്‍ദനമേറ്റ പ്രവാസി ബംഗ്ലാദേശ് പൗരനാണെന്നാണ് സൂചന.  


Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ


Crime News: ബിസിനസുകാരന്റെ വീട്ടിൽ പോലീസ് ചമഞ്ഞ് റെയ്ഡ്; 6 പേർ അറസ്റ്റിൽ


പോലീസ് ചമഞ്ഞ് ബിസിനസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ പ്രവാസികളുള്‍പ്പടെ 6 പേര്‍ക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു.  ഇവർ ഒരു കുങ്കുമപൂവ് വ്യാപാരിയുടെ വീട്ടില്‍ നിന്നും 4.7 ലക്ഷം ദിര്‍ഹമാണ് കൊള്ളയടിച്ചത്. സംഭവം നടന്നത് ദുബൈയിലെ നൈഫ് ഏരിയയില്‍ ഒക്ടോബറിലായിരുന്നു.


Also Read: 16 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം!


ഇവർ മൂന്നുപേർ ബിസിനസുകാരന്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാതിലില്‍ മുട്ടിയ ഇവര്‍ തങ്ങള്‍ പോലീസുകാരാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ രേഖയെന്ന രീതിയിൽ  ഒരു ഗ്രീന്‍ ബാഡ്‍ജ് കാണിക്കുകയായിരുന്നു. ശേഷം എന്ത് ജോലിയാണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നതും നിരവധി ചോദ്യങ്ങള്‍ ഇവര്‍ ചോദിക്കുകയും അതിനെ തുടർന്ന് വീട്ടുടമ വീട്ടിലുണ്ടായിരുന്ന 4,70,000 ദിര്‍ഹം എടുത്ത് കാണിക്കുകയും ചെയ്തു.  ഉടൻതന്നെ ഇവർ ആ പണം  കൈക്കലാക്കുകയും സംഘത്തിലെ ഒരാള്‍ വീട്ടുടമയെ മര്‍ദിച്ച് മുറിയിലേക്ക് ഇട്ടശേഷം മൂവരും രക്ഷപ്പെടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.