Kuwait City: കുവൈത്തില്‍  സ്വദേശിവത്​കരണവും കോവിഡ്​ (COVID-19) പ്രതിസന്ധിയും   തൊഴിലില്ലായ്മ (Unemployment) വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ  പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്ത‍ പുറത്തു വരുന്നു.... 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത്​ സ്വകാര്യമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.


പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങാത്തതും അവധിക്ക്​ നാട്ടില്‍ പോയ നിരവധിപേര്‍ക്ക്​ തിരിച്ചുവരാന്‍ കഴിയാത്തതുമാണ് ഇത്തരത്തില്‍  ജോലി ഒഴിവിന്​ കാരണമായിരിയ്ക്കുന്നത്.


ഇടത്തരം തസ്​തികകളിലാണ്​ കൂടുതലും  ഒഴിവുകള്ളത്​. നിലവില്‍ കുവൈത്തിലുള്ളവരും ​വിസ മാറ്റാന്‍ സാധിക്കുന്നവര്‍ക്കും  ധാരാളം അവസരമുണ്ട്​. മുന്‍പ് കോവിഡ്​ പ്രതിസന്ധി മൂര്‍ച്ഛിച്ച സമയത്ത്​ ജീവനക്കാരെ വെട്ടിച്ചുരുക്കിയ പല സ്ഥാപനങ്ങളും ഇപ്പോള്‍ ആളെ തിരയുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  


Also read: വിനോദസഞ്ചാര മേഖലയില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍


കോവിഡ്​ പ്രതിസന്ധി വിപണിയില്‍ ആഘാതം സൃഷ്​ടിച്ചിട്ടുണ്ടെന്നതും തൊഴില്‍ നഷ്ടപ്പെടുത്തി എന്നതും വാസ്തവമാണ് എന്നാല്‍,  ഇപ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത്  വിപണി പതിയെ ഉണര്‍ന്നുവരുന്നതി​ന്‍റെ ലക്ഷണമായി കണക്കാക്കാം.