റിയാദ്: വിനോദസഞ്ചാര മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് സൗദി അറേബ്യ (Saudi Arabia).
വിനോദസഞ്ചാര മേഖലയില്‍ (Tourism industry) 10 വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ് അറിയിച്ചു. വര്‍ഷത്തില്‍ കുറഞ്ഞത് 10 കോടി വിനോദസഞ്ചാരികളെയാണ് സൗദി ലക്ഷ്യമിടുന്നത്.
നിലവില്‍ വിനോദസഞ്ചാര മേഖലയില്‍ ജോലി ചെയ്യുന്ന 6 ലക്ഷം പേരില്‍ ഭൂരിഭാഗവും വിദേശികളാണ്. 2030ഓടെ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 16 ലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
2030ഓടെ വര്‍ഷത്തില്‍ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത്. ആഗോള സഞ്ചാര കേന്ദ്രമാക്കി സൗദിയെ മാറ്റുക എന്നാ ലക്ഷ്യത്തിന്‍റെ ഭാഗമായി ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സ്വപ്ന പദ്ധതികളായ റെഡ് സീ, നിയോം മെഗാ സിറ്റി, ഖിദ്ദിയ എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ ലോക സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി സൗദി രാജ്യം മാറുമെന്നാണ് വിലയിരുത്തല്‍.
Also read: UAE പ്രവാസികൾക്ക് സന്തോഷവാര്‍ത്ത, യുഎഇ വിലാസവും ഇന്ത്യൻ പാസ്‌പോർട്ടിൽ ചേർക്കാം
വിനോദസഞ്ചാര മേഖലയുടെ വികസനത്തിന്‍റെ ഭാഗമായി 5 പുതിയ പദ്ധതികള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കും. അടുത്ത 10 വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ 5 ലക്ഷം ഹോട്ടല്‍ മുറികളും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
Also read: നാടുകടത്തപ്പെട്ട പ്രവാസികൾ നാട്ടിലെത്തിയതായി Indian Embassy
അതേസമയം, സൗദിയുടെ വാതില്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നതോടെ ആഗോള ടൂറിസം റാങ്കില്‍ 21ല്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിപ്പാണ് രാജ്യം നടത്തിയിരിയ്ക്കുന്നത്. 4 കോടി വിനോദസഞ്ചാരികളാണ് ഈ വര്‍ഷം സൗദി സന്ദര്‍ശിച്ചത്. ഇതില്‍ 40% പേരും ചരിത്ര പ്രധാന സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. സൗദിയിലെ 100 ചരിത്ര കേന്ദങ്ങളില്‍ അഞ്ചെണ്ണം യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്.