Saudi Arabia: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘനം നടത്തിയ പതിനായിരത്തിലേറെ പ്രവാസികൾ കൂടി അറസ്റ്റിൽ!
Saudi Arabia: നുഴഞ്ഞു കയറ്റക്കാരിൽ 49 ശതമാനം പേർ യമനികളും 48 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാനിന്നാണ് റിപ്പോർട്ട്
റിയാദ്: സൗദിയിൽ തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമ ലംഘനം എന്നിവയിൽ ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ പ്രവാസികൾ കൂടി അറസ്റ്റിലായിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 10,710 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 6,070 പേർ ഇഖാമ നിയമ ലംഘകരും 3,071 പേർ നുഴഞ്ഞുകയറ്റക്കാരും 1,569 പേർ തൊഴിൽ നിയമ ലംഘകരുമാണ്.
Also Read: Kuwait News: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 16 പ്രവാസികൾ അറസ്റ്റിൽ
ഇത് മാത്രമല്ല ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 558 പേരും അറസ്റ്റിലായിട്ടുണ്ട്. നുഴഞ്ഞു കയറ്റക്കാരിൽ 49 ശതമാനം പേർ യമനികളും 48 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാനിന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ ഇക്കാലയളവിൽ അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 62 പേരും അറസ്റ്റിലായിട്ടുണ്ട്. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 11 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: ചൊവ്വയുടെ രാശിമാറ്റം ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം കുറിക്കും, 46 ദിവസം മിന്നിത്തിളങ്ങും!
നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 33,555 പേർക്കെതിരെയും നിയമാനുസൃത നടപടികൾ നടത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ 28,072 പേര്‍ പുരുഷന്മാരും 5,483 പേര്‍ വനിതകളുമുണ്ട്. ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 25,507 പേർക്ക് താൽക്കാലിക യാത്രാരേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നുമുണ്ട്. 1,621 ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. ഒരാഴ്ചക്കിടെ 6,274 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...