Road Accident: കാർ റോഡരികിലേക്ക് പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം
വാഹനാപകടത്തില്‍ യുഎഇയിൽ 38 വയസുകാരന്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് തിരിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന യുവാവിനെയും നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തെയും ഇടിച്ചിടുകയായിരുന്നു. അപകടത്തിന് കാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ മനസിലായി.
ഷാര്‍ജ: വാഹനാപകടത്തില്‍ യുഎഇയിൽ 38 വയസുകാരന്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് തിരിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന യുവാവിനെയും നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തെയും ഇടിച്ചിടുകയായിരുന്നു. അപകടത്തിന് കാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ മനസിലായി.
Also Read: മക്കയില്‍ പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികൾ അറസ്റ്റിൽ
അപകടം നടന്നത് ബുധനാഴ്ച ഷാര്‍ജയിലെ കല്‍ബയിലായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജ ഈസ്റ്റേണ്‍ റീജ്യന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കേയ് അല്‍ ഹമൂദിയാണ് ഇക്കാര്യം പറഞ്ഞത്.
അപകടത്തില്‍ മരിച്ചത് കല്‍ബ മുനിസിപ്പാലിറ്റി ജീവനക്കാരനായ യുഎഇ പൗരനാണ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഇയാള്‍ മുനിസിപ്പാലിറ്റിയുടെ വാഹനവുമായി വാദി അല്‍ ഹീലോയില്‍ എത്തുകയും മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ച് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം തന്റെ ജോലി ആരംഭിക്കുകയുമായിരുന്നു. ഇതിനിടയിൽ അമിത വേഗതയിലെത്തിയ കാര്‍ മുനിസിപ്പാലിറ്റി വാഹനത്തെ ഇടിക്കുകയും തൊട്ടുപിന്നാലെ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ക്ഷീണം തോന്നുമ്പോള്‍ ഡ്രൈവര്‍മാര്‍ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് വാഹനം നിര്‍ത്തിയിടണമെന്നും അത്തരം സാഹചര്യങ്ങളില്‍ ഒരിക്കലും വാഹനം ഓടിക്കരുതെന്നും കേണല്‍ ഡോ. അല്‍ ഹമൂദി പറഞ്ഞു. ഇങ്ങനെ ക്ഷീണത്തോടെ വാഹനം ഓടിക്കുന്നത് യുഎഇയില്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. വാഹനം ഓടിക്കന്നതിന് മുമ്പ് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് സ്വയം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...