എംബിബിഎസ്, ബിഡിഎസ്, മറ്റ് മെഡിക്കൽ പാരാമെഡിക്കൽ കോഴ്സുകൾക്കായുള്ള നീറ്റ് പരീക്ഷയ്ക്കായി ഗൾഫിൽ എട്ട് കേന്ദ്രങ്ങൾ. പ്രവാസി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഗൾഫ് മേഖലയിൽ മുമ്പും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ കുവൈറ്റിൽ മാത്രമായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നത്. പ്രവാസികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു നീറ്റ് പരീക്ഷയ്ക്കായി ഗൾഫ് മേഖലയിൽ കേന്ദ്രങ്ങൾ അനുവദിക്കുക എന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ യുഎഇയിൽ നീറ്റ് പരീക്ഷയ്ക്കായി മൂന്ന് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരു പരീക്ഷ കേന്ദ്രം എങ്കിലും അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യയിൽ ആകെ 543 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. ഗൾഫ് അടക്കം വിദേശ രാജ്യങ്ങളിൽ 14 കേന്ദ്രങ്ങളുമുണ്ട്. യുഎഇയില്‍ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലും സൗദിയിൽ റിയാദിലും ഖത്തറിൽ ദോഹയിലും കുവൈറ്റിൽ കുവൈറ്റ് സിറ്റിയിലു ബെഹ്റൈനിൽ മനാമയിലും ഒമാനിൽ മസ്കറ്റിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. 

Read Also: E- Scooter: അബുദാബിയിൽ ഇ- സ്കൂട്ടർ യാത്രികർ പാലിക്കേണ്ട മാർഗനിര്‍ദ്ദേശങ്ങൾ ഇവയാണ്


മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മറാഠി, ഗുജറാത്തി, ഒഡിയ, പഞ്ചാബി ബംഗാളി, ആസാമീസ്, ഉറുദു എന്നീ 13 ഭാഷകളിലായി പരീക്ഷ ഇത്തവണ എഴുതാനാകും എന്ന പ്രത്യേകതയും നീറ്റിനുണ്ട്. 200 ചോദ്യങ്ങളുള്ള 3മണിക്കൂർ 20 മിനിറ്റ് ദൈർഖ്യമുള്ളതാണ് പരീക്ഷ. ഏപ്രിൽ ആറ് മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. മെയ് 6 വരെ അപേക്ഷിക്കാം. പിഴയോടെ മെയ് ഏഴിനും അപേക്ഷിക്കാം. ഇന്ത്യയിൽ ഫീസ് 1600 രൂപയും വിദേശത്തുള്ളവർക്ക് 8500 രൂപയുമാണ് ഫീസ്. രാജ്യത്തിനകത്ത് അപേക്ഷിക്കുന്നവർക്ക് നിയമപരമായ ഫീസിളവുകൾ ലഭിക്കും.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.