ഖത്തറിൽ കോവിഡ് രോഗികൾക്കായി ഒരു പുതിയ ഫീൽഡ് ആശുപത്രി കൂടി
കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്കായാണ് 100 ബെഡ്ഡുകളുള്ള പുതിയ ഫീല്‍ഡ് ആശുപത്രി
ദോഹ: കോവിഡ് (covid19) രോഗികളുടെ വർധന കണക്കിലെടുത്ത് ഖത്തറിൽ ഒരു ഫീൽഡ് ആശുപത്രികൂടി തുറന്നു. മുബൈരീക് ജനറല്‍ ഹോസ്പിറ്റല്‍ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്കായാണ് 100 ബെഡ്ഡുകളുള്ള പുതിയ ഫീല്‍ഡ് ആശുപത്രി (Field Hospital) ഒരുക്കിയിരിക്കുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് അല്‍വക്റ ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ കൊവിഡ് ആശുപത്രിയായി ആരോഗ്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ALSO READ: Abu Dhabi: 'Green List' രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് അബുദാബി
ആശുപത്രിയിലെ ഉപകരണങ്ങൾ എല്ലാ പ്രാദേശികമായി നിർമ്മിച്ചതാണ്. വേണമെങ്കിൽ കൂടുതൽ സജ്ജീകരണങ്ങളും സംവിധാനങ്ങളുമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ പാകത്തിലുള്ളതാണ് കൂടുതൽ രോഗികൾ ഉണ്ടായാൽ ഇതിന് തക്കവണ്ണമുള്ള സംവിധാനങ്ങൾ ഒരുക്കും.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഖത്തര്‍ (Qatar) എഞ്ചിനീയര്‍മാര്‍ ഇത് തയ്യറാക്കിയത്.
പുതിയ 100 കിടക്കകള്‍ കൂടി എത്തിയതോടെ ഫീല്‍ഡ് ആശുപത്രിയിൽ അടിയന്തിര ചികിത്സ ആവശ്യമുള്ള 252 ഗുരുതര രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം ഉണ്ടാവുമെന്ന് എച്ച്‌എംസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...