സിബിഎസ്ഇ പരീക്ഷ പുതിയ രീതിയിലെത്തുമ്പോൾ സമയ ക്രമീകരണത്തിൽ വിദ്യാർത്ഥികൾ ആശങ്കയിലാണെന്ന് യുഎഇയിലെ ഇന്ത്യൻ സ്കൂൾ അധ്യാപകർ. 2021-22 അധ്യയന വർഷത്തിലേക്കായി രണ്ട് ടേം എക്സാമുകളാണ് 10,12 ക്ലാസുകളിലെ കുട്ടികൾക്കുള്ളത്. ഒന്നാം ടേം പരീക്ഷ കഴിഞ്ഞ നവംബർ ഡിസംബർ മാസത്തിലാണ് നടന്നത്. ഒബജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയാണ് ഒന്നാം ടേമിൽ നടന്നത്.  രണ്ടാം ടേ പരീക്ഷ ഏപ്രിൽ 26ന് തുടങ്ങും. രണ്ടാം ടേം പരീക്ഷ എഴുത്ത് രീതിയിലാണ് നടത്തുന്നത്. പാഠ്യപദ്ധതിയുടെ 50 ശതമാനം ഈ പരീക്ഷയിൽ ഉൾപ്പെടും. പാഠഭാഗങ്ങളെ തരംതിരിച്ചിട്ടുള്ളതിനാൽ കൃത്യമായി കാര്യങ്ങള്‍ മനസിലാക്കാൻ ഇത് സഹായകരമായിരിക്കും.  എന്നാൽ ആദ്യമായി പുതിയ രീതിയെ അഭിമുഖീകരിക്കുന്നതിനാൽ കുട്ടികൾക്ക് പ്രയാസം നേരിട്ടേക്കാം എന്ന ആശങ്കയും ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ രീതിയിൽ കുട്ടികൾക്ക് നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടതായുണ്ട്. വ്യത്യസ്ത തരത്തിലുള്ള രണ്ട് പരീക്ഷകളാണ് കുട്ടികൾ നേരിടേണ്ടത്. പുതിയ രീതിയായതിനാല്‍ തന്നെ കുട്ടികളില്‍ ആശങ്കകൾ ഉണ്ടാകുന്നുണ്ട്. ഇത് കുട്ടികളിൽ പിരിമുറുക്കമോ സംഘർഷോ ഉണ്ടാക്കാതെ നോക്കേണ്ടത് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന്  ഇന്ത്യയിലെ വിദ്യാഭ്യാസ നിരീക്ഷകർ വിലയിരുത്തുന്നു.

Read Also: Vishu in Gulf: വിഷു ആഘോഷങ്ങളിൽ പൂത്തുലഞ്ഞ് ഗൾഫ് ലോകം


ആദ്യ ടേമിൽ ഒബ്ജക്ടീവ് പരീക്ഷകൾക്ക് അധ്യാപകർ പരിശീലനം നൽകിയതും മാതൃകാ പരീക്ഷകൾ നടത്തിയതും ഏറെ ഗുണകരമായിരുന്നു. ചോദ്യങ്ങളുടെ രീതി മനസിലാക്കുക എന്നതും ഉത്തരങ്ങളിലേക്ക്  ആശയകുഴപ്പമില്ലാതെ എത്തുക എന്നതും കുട്ടികൾക്ക് വേഗത്തിൽ ചെയ്യാനായത് ഈ തയ്യാറെടുപ്പുകളിലൂടെയായിരുന്നു. തെറ്റായ ഉത്തരങ്ങൾ എലിമിനേറ്റ് ചെയ്യുന്ന രീതിയിലുള്ള പരിശീലനങ്ങളും ഏറെ ഗുണകരമായി. 


യൂണിറ്റ് അസസ്മെന്റിലൂടെ കുട്ടികളുടെ ആത്മവിശ്വാസത്തെ അളക്കാനാകുന്നുണ്ടെന്നും പാടുള്ള പാഠഭാഗങ്ങൾ വീണ്ടും പഠിപ്പിച്ച് കുട്ടികളിലെ പഠനശേഷിയെ സഹായിക്കുന്നുണ്ടെന്നും അധ്യാപകർ പറയുന്നു. ഒപ്പം നിരവധി സ്കൂളുകൾ പുതിയ പരീക്ഷക്രമത്തിലുള്ള പ്രാക്ടീസ് ടെസ്റ്റുകളും നടത്തുന്നുണ്ട്. സാധാരണഗതിയിൽ മാർച്ചിൽ നടത്തുന്ന പരീക്ഷകൾ ഏപ്രിലിലേക്ക് നീട്ടിയതും കുട്ടികൾക്ക് ആശ്വാസകരമാണ്.

Read Also: Nimisha Priya : നിമിഷ പ്രിയക്ക് വേണ്ടി നയതന്ത്ര ഇടപെടൽ നടത്താൻ കഴിയില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍


കൂടുതൽ തയ്യാറെടുപ്പുകൾ നടത്താനും ആവർത്തിച്ച് പഠിക്കാനുമുള്ള സമയം ഇതിൽ നിന്ന് ലഭിക്കും. കൂടുതൽ സമയം കിട്ടിയതിനാൽ ആവർത്തിച്ചുള്ള പഠനം വിവിധ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയുള്ള പഠനം എന്നിവയ്ക്കെല്ലാം ഈ സമയം ഗുണപ്രദമാകും. കുട്ടികളുടെ മാനസി പിരിമുറുക്കം കുറയാൻ കൂടുതലായി കിട്ടിയ സമയം ഉപകാരപ്രദമാകുമെന്നാണ് അധ്യാപകരുടെ നിരീക്ഷണം. 


പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്കൂളുകൾ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇതിലൂടെ കുട്ടികലുടെ പരീക്ഷാ പ്രകടനം കൂടുതൽ മികച്ചതാക്കാൻ സാധിക്കും. ക്വസ്റ്റ്യൻ ബാങ്കുകളും സപ്പോർട്ട് ക്ലാസുകളും ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പരീക്ഷ ഒരു കടമ്പയായി തോന്നില്ല. അധ്യാപകർ സൂം ക്ലാസുകളിലൂടെയും വാസ്ടാപ്പിലൂടെയും കുട്ടികളുമായി നരന്തരം ബന്ധപ്പെടുന്നുണ്ട്. 


അധ്യാപരുടെ പൂർണ പിന്തുണയുണ്ടെന്ന വിശ്വാസം കുട്ടികളിലെ പിരിമുറുക്കം കുറയ്ക്കുന്നു. അക്കാദമികമായുള്ള രസകരമായ ടാസ്കുൾ നൽകുന്നത് കുട്ടികളിൽ പഠനത്തിന്റെ ഭാരം കുറയ്ക്കുകയും ലളിതമായി പഠിക്കാനും കഴിയും. എങ്കിലും ഇപ്പോഴും ബാക്കി നിൽക്കുന്ന പ്രശ്നം സമയ ക്രമീകരണത്തിലാണ്. എഴുത്ത് പരീക്ഷയുടെ നിശ്ചിത സമയത്തിനുള്ളിൽ കുട്ടികൾക്ക് ഉത്തരമെഴുതി തീർക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം പകരുകയാണ് ഇനി വേണ്ടത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.