ദുബായ്: കോവിഡിനെ തുടർന്ന് ജോലി നഷ്ടമായി മറ്റൊരു ജോലിക്കായി ശ്രമിക്കുന്ന മലയാളി യുവാവിന് Dubai Duty Free യുടെ ഒരു മില്ല്യൺ ഡോളർ സമ്മാനം ലഭിച്ചു. ഇന്ത്യയിൽ ഏകദേശം 7.36 കോടി രൂപ മൂല്യം വരും. കാസർകോട് സ്വദേശിയായ മുപ്പതുകാരൻ ‌നവനീത് സജീവനാണ് സമ്മാനം ലഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അബുദാബി (Abu Dhabi) കേന്ദ്രമായി ഒരു കമ്പിനിയിൽ നാലു വർഷമായി ജോലി ചെയ്തു വരികയായിരുന്നു നവനീത്. കോവിഡിനെ തുടർന്ന് ജോലി നഷ്ടമായ നവനീതിന്റെ നിലവിലെ കമ്പിനിയിലെ അവസാന പ്രവൃത്തി ദിവസം ഡിസംബർ 28നാണ്. മറ്റൊരു കമ്പിനിയിൽ ജോലക്കായി ഇന്റർവ്യൂവിന് പോയി തിരികെ വരുമ്പോഴാണ് താനെടുത്ത ലോട്ടറിക്ക് സമ്മാനം ലഭിച്ചെന്ന് നവനീതിന് വിവരം ലഭിക്കുന്നത്. നവംബർ 22നാണ് നവനീത് ടിക്കറ്റെടുത്തത്.


ALSO READ: Abu Dhabi യിൽ ഇന്ത്യൻ പാസ്പോ‌ർട്ടുകൾ പുതുക്കുന്നതിന് നിയന്ത്രണം


സുഹൃത്തുക്കളായ നാല് പേർ ചേർന്നാണ് നവനീത് ടിക്കറ്റെടുത്തത്. ജോലി ലഭിച്ചില്ലെങ്കിൽ നാട്ടിലേക്ക് തിരികെ പോകാനായിരുന്നു നവനീത് തീരുമാനിച്ചിരുന്നത്. 2 ലക്ഷത്തിൽ അധിക വരുന്ന ലോൺ തനിക്കുണ്ടെന്നും ലഭിക്കുന്ന പണം കൊണ്ട് അത് തീർക്കുമെന്ന് നവനീത് ​ഗർഫിലെ പ്രമുഖ മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പറഞ്ഞു. നവനീത് ഒരു വയസുള്ള കുട്ടിയുടെ അച്ഛനാണ്. 


ALSO READ: UAE യിൽ ഇത്തവണ തണുപ്പ് അഞ്ച് ഡി​ഗ്രി വരെയാകാൻ സാധ്യത, ശൈത്യകാലം ഡിസംബർ 21 മുതൽ


ദുബായ് ഡ്രൂട്ടി ഫ്രീ (Dubai Duty Free) സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്. എറ്റവും കൂടുതൽ ഡ്രൂട്ടി ഫ്രീ സമ്മാനം ലഭിച്ചതും ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കാണ്.