UAE യിൽ ഇത്തവണ തണുപ്പ് അഞ്ച് ഡി​ഗ്രി വരെയാകാൻ സാധ്യത, ശൈത്യകാലം ഡിസംബർ 21 മുതൽ

യുഎഇ ശൈത്യകാലം ആടുത്ത ആഴ്ചയിൽ തുടക്കമാകും. കഴിഞ്ഞ ദിവസം 22 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Dec 15, 2020, 09:49 PM IST
  • യുഎഇ ശൈത്യകാലം ആടുത്ത ആഴ്ചയിൽ തുടക്കമാകും
  • കഴിഞ്ഞ ദിവസം 22 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്
  • ശൈത്യകാല വിനോദസഞ്ചാരത്തിനും തുടക്കമായി
UAE യിൽ ഇത്തവണ തണുപ്പ് അഞ്ച് ഡി​ഗ്രി വരെയാകാൻ സാധ്യത, ശൈത്യകാലം ഡിസംബർ 21 മുതൽ

ദുബായ്: യുഎഇയിൽ അടുത്താഴ്ച തണ്ണുപ്പുകാലം ആരംഭിക്കും. ഫെബ്രുവരി വരെയാണ് യുഎഇയിൽ ശൈത്യകാലം നീണ്ട് നിൽക്കുന്നത്. 15 ഡി​ഗ്രി സെൽഷ്യസാണ് ശരാശരിയിൽ തണ്ണുപ്പ് രേഖപ്പെടുത്തുന്നത്. ചില ദിവസങ്ങളിൽ താപനില അഞ്ച് ഡി​ഗ്രി വരെ താഴാൻ സാധ്യതയുണ്ടെന്നും അതിൽ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിട്ടുണ്ട്.

യുഎഇയിൽ (UAE) ശൈത്യകാലം വരുന്നതിന്റെ സൂചനയായി ദിനംപ്രതി അനുഭവപ്പെടുന്ന താപനില കുറഞ്ഞു വരികയാണ്. കഴിഞ്ഞ ദിവസം 22 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഡിസംബർ 21 ഏറ്റവും ദൈർ​ഘ്യമേറിയ രാത്രിയായിരിക്കമെന്ന് അറബ് ജോതിശാസ്ത്ര വിദ​ഗ്ധർ അറിയിച്ചു.
യുഎഇയിൽ സെപ്റ്റംബറിൽ വേനൽക്കാലം അവസാനിച്ചിരുന്നു. 

Also Read: UAE: കൊതുകളെ തുരത്താന്‍ ശബ്ദതരംഗം, പുതിയ സംവിധാനവുമായി നഗരസഭ

തണ്ണുപ്പ് ഗണ്യമായി കുറയാൻ സാധ്യയുള്ളതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് കാലമായതിനാൽ കൂടുതൽ കരുതലും വേണം. പെട്ടെന്ന് അസുഖ പിടിപെടാൻ സാധ്യയുള്ള കാലാവസ്ഥയാണ് യുഎഇയിലെ ശൈത്യകാലം. 

Also Read: UAE Tourism: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, വമ്പന്‍ ഓഫറുമായി എമിറേറ്റ്സ്

അതേസമയം യുഎഇയിൽ ശൈത്യകാല വിനോദസഞ്ചാരത്തിന് തുടക്കമായി. ലോകത്തിൽ ഏറ്റവും മികച്ച ശൈത്യകാലം (Winter Season) എന്ന പേരിലാണ് വിനോദസഞ്ചാരത്തിന് തുടക്കമിട്ടത്. ലോകത്തിലെ ഏറ്റവും മികച്ചതും, മനോഹരമായതുമായ ശൈത്യകാലം യുഎഇയിലെ തണ്ണുപ്പു കാലമാണെന്ന് ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News