Oman News: തൊഴിൽ നിയമലംഘനം നടത്തിയതിന് 638 പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ!
Oman News: പരിശോധന നടത്തിയത് തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീം ആണ്. അറസ്റ്റിലായവരിൽ റസിഡന്റ്‌സ് കാര്‍ഡ് കാലാവധി പുതുക്കാത്ത 260 തൊഴിലാളികളുമുണ്ട്.
മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ നിയമ ലഘംനങ്ങള്‍ തടയുന്നതിനായി വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം രംഗത്ത്. തൊഴിൽ നിയമം ലംഘിച്ചതിന് വടക്കന്‍ ബാത്തിന ഗവര്‍റേറ്റിൽ നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also Read: വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിര്‍ബന്ധമാക്കി അബുദാബി
തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീം ആയിരുന്നു പരിശോധന നടത്തിയത്. അറസ്റ്റിലായവരിൽ റസിഡന്റ്‌സ് കാര്‍ഡ് കാലാവധി പുതുക്കാത്ത 260 തൊഴിലാളികളും ഉൾപ്പെടും. 80 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് ഇക്കാലയളവില്‍ കൈമാറിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!
മറ്റൊരു സംഭവത്തില്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന നടത്തിയിട്ടുണ്ട്. വര്‍ക്ക് ഷോപ്പുകള്‍ മുതല്‍ വാണിജ്യ, വ്യാവസായിക സൈറ്റുകള്‍ വരെയുള്ള സ്വകാര്യ മേഖലയിലെ 62 ഇടങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദാഖിലിയയിലുള്ള ലേബര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ മൂന്നിനും ഇടയില്‍ മേഖലകളിലെ വിവിധ സ്വകാര്യ മേഖലയിലായിരുന്നു പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.