Shukra Shani Yuti: പഞ്ചാംഗമനുസരിച്ച് ശനിയും ശുക്രനും ചേർന്ന് നവപഞ്ചമ യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്.
Navpancham Yoga Benefits: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിന് ശേഷം രാശിമാറ്റം നടത്തുകയും അതിലൂടെ ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കുകായും ചെയ്യാറുണ്ട്.
ഈ യോഗങ്ങൾ ഭൂമിയിലും മനുഷ്യരിലും നേരിട്ട് സ്വാധീനം ചെലുത്തുകായും ചെയ്യാറുണ്ട്.
ഇപ്പോഴിതാ 100 വർഷങ്ങൾക്ക് ശേഷം ശുക്രനും ശനിയും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ രാശികളിലും ഇതിന്റെ സ്വാധീനം ഉണ്ടാകും.
എന്നാൽ ഈ സമയത്ത് ഭാഗ്യം മാറാൻ സാധ്യതയുള്ള 3 രാശികളുണ്ട്. ഇവർക്ക് ഈ സമയത്ത് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
തുലാം (Libra): നവപഞ്ചമ രാജയോഗംഇവർക്ക് ധാരാളം ഗുണം നൽകും. കാരണം ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ മാളവ്യ രാജയോഗവും സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഈ സമയത്ത് ഇവർക്ക് ബഹുമാനവും പ്രശസ്തിയും മഹത്വവും ലഭിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശുക്രൻ ഇരിക്കുന്നത്. അതിനാൽ, ഈ കാലയളവിൽ നിങ്ങൾക്ക് പ്രണയബന്ധങ്ങളിൽ വിജയം നേടാൻ കഴിയും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം, കിട്ടാനുള്ള പണം തിരികെ കിട്ടും, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, ബിസിനസിൽ ലാഭം, പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
മകരം (Capricorn): നവപഞ്ചമ രാജയോഗം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പണത്തിൻ്റെയും തൊഴിലിൻ്റെയും ഭവനത്തിലാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം, കരിയറിൽ പുരോഗതി, വാതുവെപ്പ്, ലോട്ടറി, ഓഹരികൾ എന്നിവയിൽ നിന്ന് ലാഭം, ജോലിയിൽ വിജയം, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും, ആഗ്രഹങ്ങൾ നിറവേറ്റപ്പെടും.
കുംഭം (Aquarius): നവപഞ്ചമ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് മംഗളകരവും ഫലദായകവുമായിരിക്കും. കാരണം ഈ രാശിലാണ് നിലവിൽ ശനി സ്ഥിതി ചെയ്യുന്നത്. ശുക്രൻ ഇവരുടെ ഭാഗ്യ സ്ഥാനത്തുണ്ട്, ഈ കാലയളവിൽ നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും, വാഹനമോ വസ്തുവോ വാങ്ങാൻ യോഗം, ഭാഗ്യം കൂടെയുണ്ടാകും. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കാൻ യോഗം, നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാണ് യോഗമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)