Oman: നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ച് ഒമാന്‍
നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസയുമായി ഒമാന്‍. ഒക്ടോബര്‍ 3 മുതല്‍ മന്ത്രാലയത്തിന്‍റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
muscat: നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസയുമായി ഒമാന്‍. ഒക്ടോബര്‍ 3 മുതല്‍ മന്ത്രാലയത്തിന്‍റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
ഒമാനില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കാനാണ് പുതിയ തീരുമാനം.
ഒമാന്‍റെ വിഷന്‍ 2040ന് (Vision 2040) അനുഗുണമായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാവുന്ന തരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും തൊഴില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഖാലിദ് അല്‍ ശുഐബി പറഞ്ഞു.
ദീര്‍ഘകാല റെസിഡന്‍സ് വിസ പദ്ധതിയുടെ ഭാഗമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ നല്‍കി. തീരുമാനത്തിന്‍റെ ഭാഗമായി വിവിധ രാജ്യക്കാരായ 22 പ്രവാസി നിക്ഷേപകര്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ദീര്‍ഘകാല വിസ നല്‍കി ആദരിച്ചു.
Also Read: Saudi സൗദിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ തസ്തികകളില്‍ നിയമനം
ഒമാനില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുക, ഒമാന്‍റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തില്‍ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്ന പ്രമുഖ നിക്ഷേപകര്‍ക്കാണ് ഒമാന്‍ ഇങ്ങനെ ദീര്‍ഘ കാല റെസിഡന്‍സ് പരിഗണന നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...