മസ്‌കറ്റ്: ഒമാന്റെ പൊതുവരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മേയ് അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ നല്ലൊരു കുറവ് രേഖപ്പെടുത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതാണ്ട് 3.55 ശതകോടി റിയാലാണ് പൊതുവരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18.86 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


Also Read: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസില്ലെന്ന് Emirates


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എണ്ണവില ഇടിവും ഉല്‍പാദനത്തിലെ കുറവുമാണ് വരുമാനത്തില്‍ പ്രതിഫലിച്ചത് എന്നാണ്. എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ 23.06 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ പ്രകൃതിവാതകത്തില്‍ നിന്നുള്ള വരുമാനത്തില്‍ 7.08 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.  


ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിച്ചു.  4.44 ശതകോടി റിയാലാണ് ഇക്കാലയളവിലെ പൊതുചെലവ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് പൊതുചെലവില്‍ 2.92 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 


Also Read: Expo 2020 Dubai: ജൂലൈ 18 മുതൽ Ticket വിൽപ്പന; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ ലഭ്യം


ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 890.2 ദശലക്ഷം റിയാലാണ് ബജറ്റ് കമ്മി.  ബജറ്റിലാണ് എണ്ണ മേഖലയുടെ വരുമാനവും ചെലവുകളും കൈകാര്യം ചെയ്യുന്നതിനായുള്ള എനര്‍ജി ഡെവലപ്‌മെന്റ് ചെലവുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 


ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ വകുപ്പുകളുടെ ചെലവുകളില്‍ നിയന്ത്രണം വരുത്തുന്നതിനായി ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചെടുക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.