ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസില്ലെന്ന് Emirates

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് ദുബായ് വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 07:21 PM IST
  • ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്
  • ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ദുബായ് വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അറിയിച്ചു
  • ജൂലൈ ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ ആകുമെന്ന് എമിറേറ്റ്സ് എയർലൈൻ സൂചിപ്പിച്ചിരുന്നു
  • യുഎഇ പൗരൻമാർ, ​ഗോൾഡൻ വിസ ഉള്ളവർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരാൻ അനുമതിയുണ്ട്
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസില്ലെന്ന് Emirates

ദുബായ്: യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് (Emirates). ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് ദുബായ് വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ (Airline) അറിയിച്ചു. 

ജൂലൈ ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ ആകുമെന്ന് എമിറേറ്റ്സ് എയർലൈൻ സൂചിപ്പിച്ചിരുന്നു. യുഎഇ പൗരൻമാർ, ​ഗോൾഡൻ വിസ ഉള്ളവർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരാൻ അനുമതിയുണ്ട്.

ALSO READ: Expo 2020 Dubai: ജൂലൈ 18 മുതൽ Ticket വിൽപ്പന; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ ലഭ്യം

അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് (Gulf Countries) പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു. കേരളത്തിനായി ചീഫ് സെക്രട്ടറി വി.പി ജോയിയാണ് വിദേശകാര്യ സെക്രട്ടറിക്ക് കത്തയിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് പ്രവാസി മലയാളികൾ ​ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നത്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർ മറ്റ് രാജ്യത്ത് ഒരാഴ്ച പൂർത്തിയാക്കിയതിന് ശേഷം വേണം സൗദിയിൽ പ്രവേശിക്കാനെന്നും നിബന്ധനയുണ്ട്.

ALSO READ: Kuwait: സ്വകാര്യമേഖലയില്‍ തത്കാലത്തേക്ക് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് മാത്രം അനുമതി

ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ രണ്ടു ഡോസുകൾ സ്വീകരിച്ചവർക്ക് ​ഗൾഫ് രാജ്യങ്ങൾ പ്രവേശനം നൽകുന്നില്ല. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ടെന്ന് കേരളം കത്തിലൂടെ വിദേശകാര്യ സെക്രട്ടറിയെ അറിയിച്ചു.

ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ അധികൃതരുമായി ചർച്ച ചെയ്ത് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെ നിൽക്കുന്ന പ്രവാസികൾക്ക് എത്രയും പെട്ടെന്ന് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്നമാണ്. അതുകൊണ്ട് ഈ പ്രശ്നം കാലതാമസമില്ലാതെ പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിദേശകാര്യ സെക്രട്ടറിയോട് കേരളം കത്തിലൂടെ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News