റിയാദ്: സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ ശേഷം ജോലി ചെയ്യാന്‍ അനുമതിയുള്ളത് രണ്ട് രാജ്യക്കാര്‍ക്ക് മാത്രമെന്ന് അറിയിച്ചിരിക്കുകയാണ്. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമാനുസൃതം തന്നെ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന അജീര്‍ പെര്‍മിറ്റ് യെമനികള്‍ക്കും സിറിയന്‍ പൗരന്മാര്‍ക്കും മാത്രമേ അനുവദിക്കൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Saudi Arabia: അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിലെത്തി തൊഴിലുടമകൾ സ്വീകരിക്കണം


സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവര്‍ ആയിരിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അജീര്‍ പദ്ധതി എന്ന് പറയുന്നത് സൗദിയിലെ വിദേശികള്‍ക്ക് സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളില്‍ ഒരു നിര്‍ണിത കാലത്തേക്ക് ജോലി ചെയ്യാന്‍ നിയമാനുസൃതം തന്നെ അനുമതി നല്‍കുന്നതിനുള്ള സംവിധാനമാണ്. 


Also Read: മുട്ടൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി യുവതി, വീഡിയോ വൈറൽ 


 


തൊഴിലാളികളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവരെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയില്‍ താൽക്കാലിക ജോലി വ്യവസ്ഥാപിതമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തില്‍ അധികമായുള്ള ജീവനക്കാരെ താൽക്കാലികമായി മറ്റ് സ്ഥാപനങ്ങള്‍ക്ക് നിയമവിധേയമായിത്തന്നെ ഉപയോഗപ്പെടുത്താന്‍ അജീര്‍ പദ്ധതിയിലൂടെ കഴിയും.  തൊഴിലാളികളെ ആവശ്യമായി വരുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്നും അവരെ പുതിയ വിസയില്‍ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്തെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ അധികമായുള്ള ജീവനക്കാരെ താത്കാലികമായി നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ അനുവദിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.