അബുദാബി: അബുദാബി ബാപ്സ് ഹിന്ദുമന്ദിറിന്‍റെ അവസാന ഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ (Bochasanwasi Shri Akshar Purushottam Swaminarayan Sanstha) ഈ മാസം 14ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് ബാ​പ്സ് ഹി​ന്ദു മ​ന്ദി​ര്‍ മേ​ധാ​വി പൂ​ജ്യ സ്വാ​മി ബ്ര​ഹ്​​മ വി​ഹാ​രി​ദാ​സ്​ അറിയിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കി


ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പുറത്തുവന്നത്. യുഎഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്‍റെ സ​ഹി​ഷ്ണു​താ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ്​ ക്ഷേ​ത്ര നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയതെന്നും സ്വാ​മി ബ്ര​ഹ്​​മ വി​ഹാ​രി​ദാ​സ് കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികളുള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട അതിഥികളും പങ്കെടുക്കും. ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം എന്നത് ഓരോ എമിറേറ്റുകളെയും  പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ്. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ  27 ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.  ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​ന് ശി​ല​യി​ട്ടത് 2018 ലാണ്.  2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം 32 മീ​റ്റ​ര്‍ ആ​ണ്​.  ക്ഷേത്രത്തിനകത്ത് ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട്​ നി​ർ​മ്മി​ച്ച 96 തൂ​ണു​ക​ളാ​ണ്​ ഉള്ള​ത്​. 


Also Read: Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!


നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നു​മു​ള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ്. പി​ങ്ക് മ​ണ​ല്‍ക്ക​ല്ലു​ക​ള്‍ 1000 വ​ര്‍ഷ​ത്തി​ലേ​റെ​ക്കാ​ലം ഈ​ടു നി​ല്‍ക്കു​മെ​ന്നാ​ണ് കണക്കാക്കുന്നത്.  ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന ഭൂ​ക​മ്പ​ങ്ങ​ളി​ൽ നി​ന്നു ​പോ​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​. പു​രാ​ത​ന ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ ഉ​ള്‍ക്കൊ​ണ്ടു​ള്ള ക്ഷേ​ത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളു​ടെ​യും ഐ​തി​ഹ്യ​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ കൊ​ത്തി​യ ക​ല്ലു​കളും ഉ​പ​യോ​ഗി​ച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഐക്യത്തിന്‍റെയും ശാന്തിയുടെയും ഒരുമയുടേയും സ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ ക്ഷേത്രമെന്നാണ് സ്വാമി ബ്രഹ്മവിഹാരി പറഞ്ഞത്. ആ​ത്മീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ള്‍ക്കു​ള്ള ആ​ഗോ​ള വേ​ദി, സ​ന്ദ​ര്‍ശ​ക കേ​ന്ദ്രം, പ്ര​ദ​ര്‍ശ​ന ഹാ​ളു​ക​ള്‍, പ​ഠ​ന മേ​ഖ​ല​ക​ള്‍, കു​ട്ടി​ക​ള്‍ക്കും യു​വ​ജ​ന​ങ്ങ​ള്‍ക്കു​മു​ള്ള കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ദ്യാ​ന​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ഗ്ര​ന്ഥ​ശാ​ല എന്നിവ ക്ഷേ​ത്ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നി​ർ​മി​ക്കു​ന്നു​ണ്ട്. മ​ഹാ​ഭാ​ര​തം, രാ​മാ​യ​ണം തു​ട​ങ്ങി​യ പു​രാ​ണ​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ബു​ർ​ജ്​ ഖ​ലീ​ഫ, അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ മോ​സ്ക്​ ഉ​ൾ​പ്പെ​ടെ​യു​ള്ള യുഎഇ​യി​ലെ പ്ര​മു​ഖ നി​ർ​മ്മി​തി​ക​ളു​ടെ രൂ​പ​ങ്ങ​ളും വെ​ണ്ണ​ക്ക​ല്ലി​ൽ കൊ​ത്തി​യി​ട്ടു​ണ്ട് എന്നാണ് റിപ്പോർട്ട്.  പൊതുജനങ്ങൾക്ക് ഫെ​ബ്രു​വ​രി 18 മു​ത​ൽ ക്ഷേത്ര​ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​മെ​ങ്കി​ലും മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ലാ​ണ്​ പൂ​ർ​ണമായ തോ​തി​ൽ സ​ന്ദ​ർ​ശ​നം അനുവദിക്കുന്നതെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.