അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള  ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു. ഉംറ സീസൺ ആരംഭിക്കുന്നതിന് മുൻപായുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  ഗവർണ്ണരുടെ അധ്യക്ഷതയിലുള്ള ചർച്ചയിലാണ് തീരുമാനം എടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Airport Privatization: സഹകരിക്കാൻ കഴിയില്ല; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യൻ 


ഗവർണ്ണരും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.  ഹജ്ജ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മക്കയിലും പുണ്യ സ്ഥലങ്ങളിലും നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റെ പ്രാധാന്യം ഗവര്‍ണ്ണര്‍ യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  


Also read: സംസ്ഥാനത്ത് ഇന്ന് നാല് കോറോണ മരണം കൂടി സ്ഥിരീകരിച്ചു..! 


മാത്രമല്ല വരുന്ന ഹജ്ജ് ഉംറ സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൂടാതെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് കഴിഞ്ഞ ഹജ്ജ് കര്‍മ്മങ്ങളെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാ മേഖലകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. മക്കയെ സ്മാര്‍ട്ട് നഗരമായി മാറ്റുന്ന പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം അറിയിച്ചു.