റിയാദ്: സൗദി രാജകുടുംബാം​ഗമായ അൽ ജൗഹറ ബിൻത് അബ്ദുൽ അസീസ് ബിൻ അബ്ദു റഹിമാൻ അൽ സൗദ് അന്തരിച്ചു. വ്യാഴാഴ്ച രാത്രി ഔദ്യോ​ഗികമായി സൗദി റോയൽ കോർട്ട് ഇക്കാര്യം അറിയിച്ചിരുന്നു.  വെളളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുളള പളളിയിൽ വെച്ച് മരണാനന്തര ചടങ്ങുകൾ നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UAE: യാത്രക്കാരെ സ്വീകരിക്കാൻ ഇനി 'സാറ'; ലോകത്തിലെ ആദ്യ റോബോട്ട് സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം


സൗദിന്റെ മരണാനന്തര ചടങ്ങുകളിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ മുഹമ്മദ് പങ്കെടുത്തു. സംസ്കാര ചടങ്ങിൽ സൗദി രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോ​ഗസ്ഥരും പങ്കെടുത്തിരുന്നു. രാജകുമാരിയുടെ മരണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അനുശോചനം അറിയിച്ചു.


Also Read: Viral Video: സ്റ്റൈൽ അടിക്കാൻ പെൺകുട്ടി ഒന്ന് ബൈക്കിൽ കയറിയതേയുള്ളു, പിന്നെ നടന്നത്..! വീഡിയോ വൈറൽ


സൗദിന്റെ ലഖബറക്കത്തിന് ശേഷം അല്‍ ഊദ് ഖബര്‍സ്ഥാനിലെ തന്റെ സഹോദരങ്ങളുടെ ഖബറുകള്‍ സന്ദര്‍ശിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അവിടെ പ്രാര്‍ത്ഥനകാളും നടത്തി. ഫഹദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അഹ്‍മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സല്‍മാന്‍ രാജാവിന്റെ ആദ്യ ഭാര്യ സുല്‍ത്താന അസുദൈരി എന്നിവരുടെ ഖബറുകൾ കിരീടാവകാശിയായ  മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.