Dubai: ദുബായിൽ സെപ്റ്റംബറിൽ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകള്‍ ഈ മാസം 28 ന് തുറക്കും
Dubai Shcool Holidays Revealed: 2023-2024 അധ്യയന വർഷത്തിലേക്കുള്ള കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്.
ദുബായ്: ദുബായിൽ സെപ്തംബർ മാസത്തിൽ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകൾ ഈ മാസം 28 ന് തുറക്കും. അതുപോലെ ഏപ്രിലിൽ അധ്യയനം തുടങ്ങിയ സ്കൂളുകൾ വേനലവധി കഴിഞ്ഞ് തുറക്കുന്നതും ഇതേ ദിവസമായിരിക്കും. ഈ 2 വിഭാഗം സ്കൂളുകൾക്കും ഡിസംബർ 11 മുതൽ ജനുവരി 2 വരെ ശൈത്യകാല അവധിയായിരിക്കും.
Also Read: മയക്കുമരുന്ന് വേട്ട ശക്തമാക്കാനൊരുങ്ങി സൗദി; 512 ഉദ്യോഗസ്ഥരെ നിയമിച്ചു
അതുപോലെ സെപ്തംബറിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകൾക്ക് മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ വസന്തകാല അവധിയുണ്ടാകും. ജൂൺ 28 വരെ അധ്യയന വർഷത്തിൽ ക്ലാസുകൾ ഉണ്ടാകും. ഏപ്രിലിൽ തുടങ്ങുന്ന സ്കൂളുകൾക്ക് അടുത്ത വർഷം മാർച്ച് 31വരെയാകും അധ്യയന വർഷം. ഇക്കാര്യം 2023-2024 അധ്യയന വർഷത്തിലേക്കുള്ള കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. തീയതികളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പിന്നീട് അറിയിക്കും.
Also Read: വയർ കുറയ്ക്കാൻ ആഗ്രഹമുണ്ടോ? തേൻ ഇപ്രകാരം കഴിക്കൂ, ആഴ്ചകൾക്കുള്ളിൽ ഫലം നിശ്ചയം!
ഇതിനിടയിൽ ദുബായിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം രാജ്യവ്യാപകമായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കാലാവസ്ഥ സംബന്ധിച്ച് ജാഗ്രത പുലർത്താനും നിർദ്ദേശിച്ചിട്ടുണ്ട്. റാസൽഖൈമ, ഫുജൈറ മുതൽ അബുദാബി വരെ മിക്ക എമിറേറ്റുകളുടെയും കിഴക്കൻ മേഖലയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെല്ലാം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ഫുജൈറ, അൽഐനിലെ നഹാൽ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ചു വരും ദിവസങ്ങളിൽ ദുബായ്, അൽഐൻ, ഷാർജ, ഫുജൈറ എന്നീ നഗരങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ്. അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ താഴ്വരകൾ, വെള്ളക്കെട്ടുകൾ, ഡാമുകൾ എന്നിവിടങ്ങളിൽ നിന്ന് ജനങ്ങൾ അകലം പാലിക്കണമെന്നാവശ്യപ്പെട്ട് റാസൽ ഖൈമ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു. ശക്തമായ മഴയുള്ള സമയങ്ങളിൽ വാഹനം റോഡിലിറക്കുന്നതിന് മുൻപ് വാഹനങ്ങളുടെ വൈപ്പർ, ലൈറ്റുകൾ, ടയർ എന്നിവ പരിശോധിക്കണമെന്നും വാഹനത്തിന്റെ വേഗം കുറയ്ക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...