Weight Loss Tips: വയർ കുറയ്ക്കാൻ ആഗ്രഹമുണ്ടോ? തേൻ ഇപ്രകാരം കഴിക്കൂ, ആഴ്ചകൾക്കുള്ളിൽ ഫലം നിശ്ചയം!

Obesity Problem: ശരീരഭാരം കുറയ്ക്കുക എന്നത് ഒട്ടുമിക്കവരുടേയും ആഗ്രഹമാണ്.  എന്നാൽ ഇതിനായി എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നൊന്നും പലർക്കും അറിവില്ല.  ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് തേനിന്റെ സഹായം തേടുന്നത് വളരെ നല്ലതാണ്. 

Written by - Ajitha Kumari | Last Updated : Aug 11, 2023, 01:17 PM IST
  • ശരീരഭാരം കുറയ്ക്കുക എന്നത് ഒട്ടുമിക്കവരുടേയും ആഗ്രഹമാണ്
  • പൊണ്ണത്തടി കാരണം ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്
  • പൊണ്ണത്തടി ഒരു രോഗമല്ല
Weight Loss Tips: വയർ കുറയ്ക്കാൻ ആഗ്രഹമുണ്ടോ? തേൻ ഇപ്രകാരം കഴിക്കൂ, ആഴ്ചകൾക്കുള്ളിൽ ഫലം നിശ്ചയം!

Honey For Weight Loss: പൊണ്ണത്തടി കാരണം ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട് ഇന്ന്.  പൊണ്ണത്തടി ഒരു രോഗമല്ല എങ്കിലും ഇത്  പല രോഗങ്ങൾക്കുമുള്ള മൂലകാരണമാണ് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഇതുമൂലം ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ശരീരഭാരം കുറയ്ക്കാൻ കഠിനമായ വ്യായാമവും കർശനമായ ഭക്ഷണക്രമവും നിർബന്ധമാണ്.  ഇന്ത്യയിലെ പ്രശസ്ത ഡയറ്റീഷ്യൻ ആയുഷി യാദവ് പറയുന്നതനുസരിച്ച് തേനിനൊപ്പം ചില കാര്യങ്ങൾ കൂടി ചേർത്ത് കഴിക്കുന്നത് ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നതിന് സഹായിക്കും എന്നാണ്.

Also Read: Urine Infection Symptoms: യൂറിനറി ഇൻഫെക്ഷൻ: അറിയാം ഇതിന്റെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതും!

തേനിൽ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients found in honey)

മധുരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യം നമുക്ക് ഏവർക്കും അറിയാവുന്ന ഒന്നാണ്.  എന്നാൽ പരിമിതമായ അളവിൽ തേൻ കഴിക്കുന്നത് നല്ലതാണ്. ഇതിൽ വിറ്റാമിൻ ബി-6, വിറ്റാമിൻ സി, നിയാസിൻ, അമിനോ ആസിഡുകൾ, കാർബോഹൈഡ്രേറ്റ്സ്, റൈബോഫ്ലേവിൻ എന്നിവ അടങ്ങിയിട്ടുണ്ട്.  അതിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയും.

ഇവ തേനിൽ മിക്‌സ് ചെയ്‌താൽ ശരീരഭാരം കുറയും (Mixing these things with honey will reduce weight)

ചൂടുവെള്ളം (Hot water):

തേനും ചെറുചൂടുള്ള വെള്ളവും യോജിപ്പിച്ച് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ഇതിനായി രാവിലെ ഉണർന്ന് ഗ്യാസ് സ്റ്റൗവിൽ ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ചെടുത്ത ശേഷം അതിൽ തേൻ ചേർത്ത് കുടിക്കുക. ഇത് കഴിക്കുന്നത് വയറിലെയും അരക്കെട്ടിലെയും കൊഴുപ്പ് വേഗത്തിൽ അറിയുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.  അതിലൂടെ നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നത് ഒഴിവാകും.

Also Read: Trigrahi Yoga: സൂര്യന്റെ രാശിയിൽ ത്രിഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും എല്ലാ കാര്യത്തിലും വിജയം ഒപ്പം സ്ഥാനമാനാദികളും!

നാരങ്ങ നീര് (Lemon juice):

തേനും നാരങ്ങാനീരും ചേർന്നുള്ള സംയോജനം ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണെന്ന് പണ്ടുമുതലേ പറയുന്ന ഒന്നാണ്.  ഇത് നൂറ്റാണ്ടുകളായി പരീക്ഷിച്ചു പോരുന്ന ഒരു വീട്ടുവൈദ്യമാണ്. ഇതിനായി ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളം ചൂടാക്കിയശേഷം അതിൽ തേനും നാരങ്ങാനീരും കലർത്തി കുടിക്കുക. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വിഷപദാർത്ഥം ശരീരത്തിൽ നിന്ന് പുറത്തുവരാനും സഹായിക്കും.

പാൽ (Milk):

പാൽ ഒരു സമ്പൂർണ ഭക്ഷണ പദാർത്ഥമാണ്. അതിൽ തേൻ ചേർത്താൽ പല ബുദ്ധിമുട്ടുകളും മാറികിട്ടും. ഇതിനായി നിങ്ങൾ ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു സ്പൂൺ തേൻ കലർത്തി കുടിക്കുക. ഇതിലൂടെ മെറ്റബോളിസം ഉത്തേജിപ്പിക്കപ്പെടും അതുപോലെ വളരെനേരത്തേക്ക് വിശപ്പ് ഉണ്ടാകില്ല.  ഇതിലൂടെ നമുക്ക് ശരീരഭാരം എളുപ്പം കുറയ്ക്കാം.

Also Read: Lakshmi Devi Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ലക്ഷ്മി ദേവിയ്ക്ക് പ്രിയപ്പെട്ടവർ!

കറുവപ്പട്ട (Cinnamon):

പാചകക്കൂട്ടുകളിൽ രുചി വർദ്ധിപ്പിക്കാൻ കറുവപ്പട്ട ചേർക്കാറുണ്ട്.  ഇതിന് തേനിൽ കലർത്തി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെ എളുപ്പമാണ്. ഒരു കഷണം കറുവപ്പട്ട ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ശേഷം ആ വെള്ളം അരിച്ചെടുക്കുക എന്നിട്ട് അതിൽ തേൻ ചേർത്ത് കുടിക്കുക.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News