പനാജി: പൈലറ്റിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സിന്‍റെ തിരുവനന്തപുരം-ദോഹ വിമാനം ഗോവയിലിറക്കി. ഖത്തര്‍ എയര്‍വെയ്‌സിന്‍റെ ക്യു.ആര്‍. 507 വിമാനത്തിലെ പൈലറ്റാണ് അസുഖ ബാധിതനായത്. 


തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ നാല് മണിക്കാണ് വിമാനം പുറപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പൈലറ്റ് മറ്റ് ജീവനക്കാരെ അറിയിച്ചതോടെ അടിയന്തിര ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.